ഇറാന്‍ ജനറല്‍ സെക്രട്ടറി സിറിയയില്‍ കൊല്ലപ്പെട്ടു
ദുബായി: സിറിയന്‍ മേഖലയില്‍ ഞായറാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ വിപ്ലവ ഗാര്‍ഡുകളുടെ ജനറലും ഹിസ്ബുള്ളയുടെ ആറു പോരാളികളും കൊല്ലപ്പെട്ടു. ജനറല്‍ മുഹമ്മദ് അലി അല്ലഹ്ദാദി കൊല്ലപ്പെട്ടതായി ടെഹ്‌റാന്‍ സ്ഥിരീകരിച്ചു.
ഗോലാന്‍ കുന്നിലെ സിറിയന്‍ അധീനതയിലുള്ള ക്വിനെറിറ്റാ മേഖലയില്‍ ഇവര്‍ സഞ്ചരിച്ച കാറിനു നേര്‍ക്ക് ഇസ്രേലിവിമാനം മിസൈല്‍ പ്രയോഗിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഹിസ്ബുള്ളയുടെ സൈനിക നേതാവ് ഇമാദ് മൗഗ്നിയായുടെ പുത്രന്‍ ജിഹാദ് മൗഗ്നിയായും ഉള്‍പ്പെടുന്നതായി ഡാനാ ന്യൂസ് അറിയിച്ചു.

സിറിയയില്‍ പ്രസിഡന്റ് അസാദിനു പിന്തുണ നല്‍കുന്ന ഗ്രൂപ്പാണു ഹിസ്ബുള്ള. സലാഫിസ്റ്റുകളെ (സുന്നി തീവ്രവാദികള്‍) നേരിടുന്നതിനു സിറിയന്‍ സൈനികര്‍ക്ക് ഉപദേശം നല്‍കാനാണ് ജനറല്‍ അല്ലഹ്ദാദി സിറിയയിലെത്തിയതെന്ന് ഇറാന്‍ വിപ്ലവഗാര്‍ഡുകളുടെ വെബ്‌സൈറ്റില്‍ വന്ന പ്രസ്താവനയില്‍ പറയുന്നു.
ഇസ്രയേലിന് എതിരേ ആക്രമണത്തിനു പദ്ധതിയിട്ട ഭീകരരെയാണ് തങ്ങള്‍ ലക്ഷ്യം വച്ചതെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രേയലി ആക്രമണത്തിനു തക്ക പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ള പറഞ്ഞു.












Click it and Unblock the Notifications