കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിലെ 'ആഞ്ജലീന ജോളി'ക്ക് കൊറോണ രോഗം; പ്രചരിക്കുന്നത് വിവധ റിപ്പോര്‍ട്ടുകള്‍

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാനിലെ 'ആഞ്ജലീന ജോളി'യെന്ന് വിശേഷണം ലഭിച്ച യുവതിക്ക് കൊറോണ വൈറസ് രോഗം ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന അവര്‍ക്ക് രോഗം ബാധിച്ചിട്ടും ജാമ്യം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്. എന്നാല്‍ കൊറോണ രോഗം യുവതിക്ക് ബാധിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പലവിധത്തില്‍ പ്രചരിക്കവെയാണ് ഇറാനിലെ 'ആഞ്ജലീന ജോളി'യെ കുറിച്ച് ലോകമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാരംഭിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഒട്ടേറെ പ്രമുഖരടക്കം 5000ത്തിലധികം പേരാണ് ഇവിടെ മരിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇളവ് നല്‍കിത്തുടങ്ങിയിരിക്കെയാണ് 'ആഞ്ജലീന ജോളി'യുടെ കൊറോണ ചര്‍ച്ചയായത്. വിശദാംശങ്ങള്‍...

വ്യത്യസ്ത ഫോട്ടോകള്‍

വ്യത്യസ്ത ഫോട്ടോകള്‍

ഇസ്റ്റഗ്രാമില്‍ വ്യത്യസ്ത ഫോട്ടോയുമായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് ഫാത്തിമി ഖിഷ്വന്ത് ശ്രദ്ധക്കപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ അവര്‍ സ്വീകരിച്ച പേര് സഹര്‍ തബാര്‍ എന്നായിരുന്നു. ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ കടുത്ത ആരാധികയായിരുന്നു അവര്‍. ജോളിയുടെ രൂപത്തിലേക്ക് മാറാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

പ്രേതരൂപം

പ്രേതരൂപം

'ആഞ്ജലീന ജോളി'യുടെ രൂപത്തിലേക്ക് മാറുന്നു എന്ന പേരില്‍ സഹര്‍ തബാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്ക് ആദ്യം മികച്ച പ്രതികരണം ലഭിച്ചിരുന്നു. പിന്നീട് വിമര്‍ശനവും ഉയരാന്‍ തുടങ്ങി. 'ആഞ്ജലീന ജോളി'യുടെ പ്രേതരൂപം എന്ന് വരെ പരിഹാസമുണ്ടായി.

കൊറോണ രോഗം ബാധിച്ചു

കൊറോണ രോഗം ബാധിച്ചു

2018 അവസാനത്തിലാണ് സഹര്‍ തബാറിലെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. മതനിന്ദ, അക്രമത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇപ്പോള്‍ അവര്‍ ജയിലിലാണ്. ജയിലില്‍ വച്ച് സഹര്‍ തബാറിന് കൊറോണ രോഗം ബാധിച്ചുവെന്നാണ് അവരുടെ അഭിഭാഷകന്‍ പറയുന്നത്.

അഭിഭാഷകന്റെ കത്ത്

അഭിഭാഷകന്റെ കത്ത്

സഹര്‍ തബാറിന്റെ മോചനം ആവശ്യപ്പെട്ട് അഭിഭാഷകന്‍ പായം ദറഫ്ഷാന്‍ നിയമവകുപ്പിന് കത്തെഴുതി. കത്ത് ഇന്‍സ്റ്റഗ്രാമില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. രോഗലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് സഹര്‍ തബാറിനെ ജയിലില്‍ ക്വാറന്റൈനിലാക്കി എന്ന് അവരുടെ മാതാവ് പറഞ്ഞുവെന്നാണ് അഭിഭാഷകന്റെ കുറിപ്പ്.

രോഗമില്ലെന്ന് ജയില്‍ അധികൃതര്‍

രോഗമില്ലെന്ന് ജയില്‍ അധികൃതര്‍

എന്നാല്‍ ജയില്‍ അധികൃതര്‍ അഭിഭാഷകന്റെ വാദം തള്ളുന്നു. സഹര്‍ തബാറിന് രോഗമില്ലെന്ന് ഷഹറെ റെ വനിതാ ജയിലിലെ മേധാവി മെഹ്ദി മുഹമ്മദി പറയുന്നു. അനവാശ്യ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഇറാന്‍ ഒരുലക്ഷത്തോളം തടവുകാരെ വിട്ടയച്ചിരുന്നു. എന്നാല്‍ സഹര്‍ തബാറിനെ വിട്ടിരുന്നില്ല.

ചിത്രങ്ങള്‍ വ്യാജം

ചിത്രങ്ങള്‍ വ്യാജം

2017ലാണ് സഹര്‍ തബാര്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാത്. ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി അവര്‍ ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു. രൂപമാറ്റം വരുത്തി ശസ്ത്രക്രിയ നടത്തി എന്നവകാശപ്പെട്ടായിരുന്നു വ്യത്യസ്ത ഫോട്ടോകള്‍. എന്നാല്‍ ഇതെല്ലാം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പിന്നീട് വിമര്‍ശനം ഉയരുകയും ചെയ്തു.

അക്കൗണ്ട് ഡിലീറ്റ് ചെയ്തു

അക്കൗണ്ട് ഡിലീറ്റ് ചെയ്തു

വിവാദം കത്തിയതോടെ സഹര്‍ തബാറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു. 50ലധികം ശസ്ത്രക്രിയകള്‍ രൂപമാറ്റം വരുത്താന്‍ അവര്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പിന്നീട് ഫോട്ടോയില്‍ കൃത്രിമത്വം വരുത്തിയതാണെന്ന് അവര്‍ റഷ്യന്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു.

ഓണ്‍ലൈനില്‍ നൃത്തം

ഓണ്‍ലൈനില്‍ നൃത്തം

2018ല്‍ ഓണ്‍ലൈനില്‍ നൃത്തം ചെയ്യുന്ന ഒട്ടേറെ വീഡിയോകള്‍ സഹര്‍ തബാര്‍ പോസ്റ്റ് ചെയ്തതോടെയാണ് കേസെടുത്തത്. മഷ്ഹദ് നഗരത്തില്‍ വച്ച് പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. സഹര്‍ തബാറിനെ അനുകരിച്ച് ഒട്ടേറെ പേര്‍ അര്‍ധവസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന വീഡിയോകള്‍ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ഖത്തര്‍ വീണ്ടും വറ്റാത്ത ഉറവ തേടുന്നു; ബൃഹദ് പദ്ധതി തയ്യാര്‍, തിളക്കം കൂട്ടി ഒന്നാം സ്ഥാനം പിടിക്കുംഖത്തര്‍ വീണ്ടും വറ്റാത്ത ഉറവ തേടുന്നു; ബൃഹദ് പദ്ധതി തയ്യാര്‍, തിളക്കം കൂട്ടി ഒന്നാം സ്ഥാനം പിടിക്കും

English summary
Iranian Instagram star Sahar Tabar has coronavirus in Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X