മെസ്സിയെ പോലീസ് പൊക്കി...!! നടുറോഡില്‍ ആരാധികമാര്‍ക്കൊപ്പം കാട്ടിക്കൂട്ടിയത് നാട്ടില്‍ പാട്ടായി..!!
ടെഹ്‌റാന്‍: അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുണ്ട്. തങ്ങളുടെ പ്രിയതാരത്തെ അടുത്ത് കിട്ടിയാല്‍ അവര്‍ സെല്‍ഫിയെടുത്തും മറ്റും സ്‌നേഹം പ്രകടിപ്പിച്ച് കൊല്ലുമെന്നുറപ്പാണ്. അത്രയേ ഹമാഡണ്‍ നഗരത്തിലും നടന്നുള്ളൂ. ആരാധകര്‍ക്കൊപ്പമുള്ള സ്‌നേഹപ്രകടനം അതിര്കടന്നപ്പോള്‍ മെസ്സിയെ പോലീസ് പൊക്കി. മെസ്സി ആരാധകര്‍ ഞെട്ടേണ്ട. കാരണമിതാണ്.
Read Also: മൂന്നാറില്‍ മെഗാസ്റ്റാറിനും ഏക്കർ കണക്കിന് കയ്യേറ്റ ഭൂമി..?? മണിയുടെ സഹോദരനും..!! പട്ടിക പുറത്ത്..!!
Read Also: ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിക്കും!! സിനിമയുടെ മറവില്‍ നടക്കുന്നത്..! സംവിധായകന്‍ പിടിയിൽ!!

ഇറാന്‍കാരനായ റെസ പരസ്‌തോഷ് എന്ന യുവാവിനെ ലയണല്‍ മെസ്സിയുടെ അമ്മയോ കാമുകിയോ സുഹൃത്തുക്കളോ കണ്ടാല്‍ നേരെ പിടിച്ച് വീട്ടിലേക്ക് കൊണ്ടുപോകും. അത്രയും രൂപസാദൃശ്യമുണ്ട് റെസ്സയ്ക്ക് ഒറിജിനല്‍ മെസ്സിയോട്. നാട്ടിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ താരമാണ് ഇപ്പോള്‍ റെസ.

കഴിഞ്ഞ ദിവസം ഹമാഡണ്‍ പട്ടണത്തിലെത്തിയ ഈ അപരന്‍ മെസ്സിയെ കണ്ടതും ആരാധകര്‍ ഈച്ചകണക്കേ വന്നുപൊതിഞ്ഞു. അതും നടുറോഡില്‍ വെച്ച്. പിന്നെ സ്‌നേഹപ്രകടനങ്ങളും സെല്‍ഫി എടുപ്പും തുടങ്ങി. ആളുകൂടിയതോടെ കാര്യങ്ങള്‍ പരുങ്ങലിലായി.

മെസ്സി ആരാധകര്‍ റെസയ്ക്ക് ചുറ്റും തടിച്ച് കൂടിയതോടെ വന്‍ ട്രാഫിക് ബ്ലോക്ക്. ഇതോടെ പോലീസ് ഇടപെട്ടു. മെസ്സിയെ പൊക്കി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടിരുത്തി. സ്‌റേറഷനിലെത്തിയപ്പോഴാകട്ടെ അവിടെയും സെല്‍ഫി ബഹളമായിരുന്നത്രേ.

നമ്മുടെ കണ്ണ് ചിലപ്പോഴോക്കെ നമ്മളെ ചതിക്കുമെന്ന് പറയുന്നത് വെറുതേയല്ല. മെസ്സിയുടെ ഉയരവും ശരീരഘടനയും നിറവും കുഞ്ഞുകണ്ണുകളും താടിയുമെല്ലാം അതുപോലെ തന്നെ പറിച്ചുനട്ടിരിക്കുകയാണ് റെസ്സയിൽ. എത്രയോ പേർ റെസ്സയെ മെസ്സിയെന്ന് തന്നെ വിശ്വസിച്ചിട്ടുമുണ്ട്.

മെസ്സിയോടുള്ള റെസ്സയുടെ രൂപസാദൃശ്യം അച്ഛനാണ് ആദ്യം തിരിച്ചറിഞ്ഞത്. ഇതോടെ മുടിയും താടിയും മീശയുമെല്ലാം മെസ്സിയെ അനുകരിച്ച് വെട്ടിശരിയാക്കി. ബാഴ്‌സലോണയുടെ ആ പ്രശസ്തമായ പത്താം നമ്പര്‍ ജഴ്‌സി കൂടിയായപ്പോള്‍ തികഞ്ഞു.
അപരന്‍ മെസ്സിയുടെ വീഡിയോ കാണാം.












Click it and Unblock the Notifications