സിഐഎ തട്ടിക്കൊണ്ടുപോയ ഇറാന്റെ ആണവ ശാസ്ത്രജ്ഞനെ തൂക്കിക്കൊന്നു; കാരണം എന്ത്?
ടെഹ്‌റാന്‍: അമേരിക്ക ഇറാന് 2,700 കോടി രൂപ അജ്ഞാത വിമാനത്തില്‍ എത്തിച്ചുനല്‍കിയ സംഭവം വലിയ വാര്‍ത്തയായിക്കൊണ്ടിരിയ്ക്കുകയാണ്. അതിനിടയിലാണ് ഇറാന്റെ ആണവ ശാസ്ത്രജ്ഞനെ തൂക്കിക്കൊന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നത്.
ഈ ശാത്രജ്ഞനും അമേരിക്കയും തമ്മില്‍ എന്താണ് ബന്ധം എന്നതാണ് പരമ പ്രധാനമായ ചോദ്യം. ഒരിക്കല്‍ സിഐഎ തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെടുന്ന ഷെഹ്‌റാം അമീറിയെ ആണ് ഇപ്പോള്‍ തൂക്കിക്കൊന്നിട്ടുള്ളത്.
ഇറാന്റെ ആണവ ശാസ്ത്രരംഗത്തെ നിര്‍ണായക വ്യക്തിയായിരുന്നു അമീറി. പക്ഷേ അമേരിക്കയുമായി ഇറാന്‍ അടുക്കുമ്പോള്‍ അതിന് ജീവന്‍ കൊടുക്കേണ്ടി വന്നത് അമീറിയ്ക്കാണോ എന്ന രീതിയില്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. തങ്ങളുടെ ആണവ ശാസ്ത്രജ്ഞനെ എന്തിനാണ് ഇറാന്‍ തൂക്കിക്കൊന്നത്?

ഷെഹ്‌റാം അമീറി
വെറും 39 വയസ്സ് മാത്രമാണ് ഷെഹ്‌റാം അമീറിയ്ക്ക പ്രായം. ആണവ രംഗത്തെ ഗവേഷങ്ങള്‍ ഇറാനില്‍ അമീറിക്ക് ഒരു നായക പരിവേഷം ആണ് നല്‍കിയിരുന്നത്.

സിഐഎ
മെക്കയിലേക്ക് ഉംറ നിര്‍വ്വഹിയ്ക്കാന്‍ പോയ ഷെഹ്‌റാം അമീറി അപ്രത്യക്ഷനായി. 2010 മെയ്-ജൂണ്‍ മാസങ്ങളില്‍ എപ്പോഴോ ആയിരുന്നു ഇത്. തന്നെ സിഐഎ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നായിരുന്നു അമീറി പറഞ്ഞത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. അന്നത് ലോക മാധ്യമങ്ങളില്‍ പോലും വലിയ വാര്‍ത്തയായി

ജീവനോടെ തന്നെ
2010 ജൂലായ് മാസത്തില്‍ വാഷിങ്ടണ്‍ ഡിസിയില്‍ അമീറി പ്രത്യക്ഷനായി. പാകിസ്താന്‍ എംബസിയിലെ ഇറാന്‍ ഡിപാര്‍ട്ട്‌മെന്റില്‍ ചെന്ന് തനിക്ക് തിരിച്ച് രാജ്യത്തെത്താനുള്ള സഹായം അഭ്യര്‍ത്ഥിച്ചു. ഇറാനിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

സ്വീകരണം
മാതൃരാജ്യത്ത് തിരിച്ചെത്തിയ അമീറിയെ ഒരു വീര നായകനെ പോലെയാണ് രാജ്യം സ്വീകരിച്ചത്. ഔദ്യോഗികമായിരുന്നു സ്വീകരണം.

മരുന്ന് കുത്തിവച്ചു
തന്നെ തട്ടിക്കൊണ്ടുപോയ സിഐഎക്കാര്‍ മയക്കാനുള്ള മരുന്ന് കുത്തിവച്ച് പലതും ചോദിച്ചതായി അമീറി പിന്നീട് പറഞ്ഞിരുന്നു. ഇറാന്റെ ആണവ രഹസ്യങ്ങള്‍ തന്നെയായിരുന്നു അവരുടെ ലക്ഷ്യമെന്നാണ് അമീറി അന്ന് ആരോപിച്ചത്.

സ്വമേധയാ
എന്നാല്‍ അമേരിക്ക ഈ വിഷയത്തില്‍ നല്‍കിയ വിശദീകരണം തികച്ചും വ്യത്യസ്തമായിരുന്നു. ഷെഹ്‌റാം അമീറി നേരിട്ട് വന്ന് തങ്ങളെ സമീപിയ്ക്കുകയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. തങ്ങള്‍ക്ക് ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച് വിവരം നല്‍കിയെന്നും അമേരിക്കന്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയില്‍ ജീവിതം
തിരിച്ചെത്തിയ ഷെഹ്‌റാം അമീറിയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചതെങ്കിലും അതിന് ശേഷം ജയിലിലായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. മകന്റെ ജീവന്‍ അപകടത്തിലാണെന്ന് മാതാവും പ്രതികരിച്ചിരുന്നു.

മൃതദേഹം
കഴിഞ്ഞ ദിവസം ഷെഹ്‌റാം അമീറിയുടെ മൃതദേഹമാണ് വീട്ടുകാര്‍ക്ക് കിട്ടിയത്. കഴുത്തില്‍ കയറിന്റെ പാടും ഉണ്ടായിരുന്നു. മകനെ തൂക്കിക്കൊന്നതാണെന്നാണ് അമ്മ പറയുന്നത്.

അമേരിക്കയുടെ ചതി?
ഇറാനും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധത്തിലാണ്. പഴയ ആയുധക്കച്ചവടത്തിന്റെ നഷ്ടപരിഹാരത്തിന്റെ രെു ഭാഗം ഇപ്പോള്‍ അമേരിക്ക ഇറാന് കൊടുത്തുകഴിഞ്ഞു. ഷെഹ്‌റാം അമീറിയെ അമേരിക്ക ഇറാന് ഒറ്റിക്കൊടുക്കുകയായിരുന്നോ?

ആണവപദ്ധതി
2016 ജനുവരിയില്‍ ആണ് ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ അവസാനിപ്പിയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഈ സമയത്ത് തന്നെ ആണ് അമേരിക്ക 2,700 കോടി രൂപ ഇറാന് കൈമാറിയതും. എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍...












Click it and Unblock the Notifications