കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ നിന്ന് ഒരുതുള്ളി എണ്ണ പുറത്തേക്ക് പോവില്ല; ഉപരോധം തുടരുന്ന യുഎസിന് ഇറാന്‍റെ മുന്നറിയിപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
ഉപരോധം തുടര്‍ന്നാല്‍ ഗള്‍ഫില്‍ നിന്ന് എണ്ണ കിട്ടില്ലെന്ന്‌ ഇറാൻ | #Iran | #America

ആണവ നിരായൂധീകരണ പ്രക്രിയ നടപ്പാക്കിയില്ലെന്നാരോപിച്ച് ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ആദ്യഘട്ട ഉപരോധം നിലവില്‍ വന്നത് ഓഗസ്റ്റ് ഏഴിനായിരുന്നു. രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള ഉപരോധങ്ങളുടെ രണ്ടാംഘട്ടം നവംബര്‍ 5 നും പ്രാബല്യത്തില്‍ വന്നു. ഇറാന് മേല്‍ ചുമത്തിയ ഏറ്റവും കടുത്ത ഉപരോധമായിരുന്നു ഇത്. ഇറാന്റെ എണ്ണ കയറ്റുമതി, ബാങ്കിങ് മേഖല, ഷിപ്പിങ് എന്നിവയയൊക്കെ ഉപരോധം പ്രതികൂലമായമായി ബാധിച്ചിട്ടിണ്ട്.

<strong>ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാകും; ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ്-11 വിക്ഷേപണം വിജയകരം</strong>ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാകും; ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ്-11 വിക്ഷേപണം വിജയകരം

ഇറാനുമായി വ്യാപരം നടത്തുന്ന മറ്റ് രാജ്യങ്ങളേയും ഉപരോധം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം അമേരിക്കയുടെ ഉപരോധത്തെ മറിക്കടക്കാനുള്ള ശ്രമങ്ങള്‍ അതിതീവ്രമായി തന്നെ തുടര്‍ന്ന് വരികയാണ് ഇറാന്‍. അതിന്റെ ഭാഗമായ് ഗള്‍ഫില്‍ നിന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ പുറത്തേക്ക് കൊണ്ടുപോവുന്നത് നിര്‍ത്തിവെപ്പിക്കാനുള്ള നീക്കമാണ് ഇറാന്‍ നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

എണ്ണവ്യാപാരം

എണ്ണവ്യാപാരം

ഇറാനെതിരെ ഏര്‍പ്പെടുത്തിയുള്ള ഉപരോധത്തില്‍ അമേരിക്ക ഇളവു വരുത്തിയില്ലെങ്കില്‍ ഗള്‍ഫില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന എണ്ണവ്യാപാരം തടയുമെന്ന ഭീഷണി ശക്തമാക്കി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വീണ്ടും രംഗത്ത്.

അമേരിക്കയുടെ നീക്കം

അമേരിക്കയുടെ നീക്കം

ഇറാന്റെ എണ്ണകയറ്റുമതി തടയാനുള്ള അമേരിക്കയുടെ നീക്കം ബാലിശമാണ്. അതിന് അമേരിക്കയ്ക്ക് കഴിയില്ല എന്ന് അവര്‍മനസ്സിലാക്കണം. അതിനുള്ള ശ്രമം ഇനിയും തുടര്‍ന്നാല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണ കയറ്റുമതി പൂര്‍ണമായി നിലയ്ക്കുമെന്നും റൂഹാനി ഇന്നലെ പറഞ്ഞു.

പേര്‍ഷ്യന്‍ ഉള്‍ക്കടല്‍

പേര്‍ഷ്യന്‍ ഉള്‍ക്കടല്‍

പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെയുള്ള എണ്ണക്കപ്പല്‍ ഗതാഗതം തടയുമെന്നാണ് ഇറാന്റെ ഭീഷണി. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയ്ക്ക് വിവിധ ഘട്ടങ്ങളിലായി ഇറാന്‍ ഈ ഭീഷണി മുഴക്കുന്നുണ്ടെങ്കിലും രാജ്യാന്തര സമ്മര്‍ദ്ദത്തിന് വഴങ്ങി അതിന് തുനിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു ഇളവ് ഉണ്ടാകില്ലെന്ന സൂചനയാണ് ഇറാന്‍ നല്‍കുന്നത്.

എണ്ണക്കപ്പല്‍ ഗതാഗതം

എണ്ണക്കപ്പല്‍ ഗതാഗതം

പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെയുള്ള എണ്ണക്കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണവരവ് നിലക്കും. ഇത് രാജ്യാന്തര തലത്തില്‍ വന്‍പ്രതിസന്ധികള്‍ക്കാകും ഇടയാക്കുക.

ഭീഷണിയാകില്ല

ഭീഷണിയാകില്ല

അമേരിക്കയുടെ ഉപരോധം തങ്ങള്‍ക്ക് ഒരുതരത്തിലും ഭീഷണിയാകില്ലെന്നാണ് റൂഹാനി അവകാശപ്പെടുന്നത്. ഭക്ഷ്യവിലക്കയറ്റമടക്കമുള്ള ചില പ്രശ്‌നങ്ങള്‍ രാജ്യത്ത് ഉണ്ടെങ്കിലും 16 അവതരിപ്പിക്കുന്ന ബജറ്റിലൂടെ അതിന് പരിഹാരം കാണാന്‍ കഴിയും. അവശ്യസാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുമെന്നും പൊതുമേഖലയില്‍ ശമ്പളവും പെന്‍ഷനും 20 ശതമാനും കൂട്ടുമെന്നും റൂഹാനി പറഞ്ഞു.

അമേരിക്കയുടെ നീക്കം

അമേരിക്കയുടെ നീക്കം

അണവക്കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയിട്ടുള്ള ഉപരോധത്തിലൂടെ ഇറാന്റെ എണ്ണ കയറ്റുമതി പൂര്‍ണ്ണമായും തടയാനായിരുന്നു അമേരിക്കയുടെ നീക്കം. ഉപരോധം നിലനില്‍ക്കുമ്പോഴും ഇന്ത്യ അടക്കമുള്ള 8 രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്ക അനുമതി നല്‍കിയിരുന്നു.

ഉപരോധം പിന്‍വലിക്കണമെങ്കില്‍

ഉപരോധം പിന്‍വലിക്കണമെങ്കില്‍

ഉപരോധം പിന്‍വലിക്കണമെങ്കില്‍ ആണവ മിസൈല്‍ നിര്‍മാണം ഉള്‍പ്പടേയുള്ള ആണവപ്രവര്‍ത്തനങ്ങല്‍ അവസാനിപ്പിക്കണമെന്നും സിറിയയിലെ സൈനിക ഇടപെടലില്‍ നിന്ന് ഇറാന്‍ പിന്‍മാറണമെന്നുമുള്ള നിര്‍ദ്ദേശമാണ് അമേരിക്ക മുന്നോട്ടുവെക്കുന്നത്.

മുന്നോട്ടു പോകും

മുന്നോട്ടു പോകും

എന്നാല്‍ ആണവപരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് സൈനിക വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അണവകാര്‍ ലംഘിച്ച് ഇറാന്‍ ആണവ പരീക്ഷണം നടത്തുന്നുണ്ടെന്ന അമേരിക്കയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം.

മിസൈല്‍ പരീക്ഷണം

മിസൈല്‍ പരീക്ഷണം

ഇറാന്റെ സുരക്ഷയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുക .എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മിസൈല്‍ പരീക്ഷണമെന്നാണ് ഇറാന്‍ സൈനിക വക്താവ് ജനറല്‍ അബല്‍ഫെയ്‌സ് ഷികസി വ്യക്തമാക്കിയത്. എന്നാല്‍ പുതുതായി മിസൈല്‍ പരീക്ഷിച്ചെന്നോ ഇല്ലെന്നോ ഷികസി സ്ഥിരീകരിച്ചില്ല .അതിനിടെ ഇറനെതിരേയുള്ള ഉപരോധത്തിന് പിന്തുണ തേടി അമേരിക്ക യൂറോപ്യന്‍ യൂണിയനെ സമീപിച്ചിട്ടുണ്ട്.

English summary
Iranian President Hassan Rouhani threatens to close Strait of Hormuz if US blocks oil exports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X