സൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ല
Recommended Video

തെഹ്‌റാന്‍: സൗദി അറേബ്യയ്ക്കും യുഎഇക്കുമെതിരെ യുദ്ധഭീഷണി മുഴക്കി ഇറാന്‍. ഇരുരാജ്യങ്ങളും വേണ്ടി വന്നാല്‍ ആക്രമിക്കുമെന്ന് ഇറാന്‍ സൈന്യം സൂചന നല്‍കി. ഇറാന്റെ അതിരുകള്‍ ഭേദിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇറാന്‍ സൈനിക പരേഡിനിടെ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഈ സംഭവം മേഖലയിലെ സമാധാനത്തിന് കോട്ടം തട്ടിച്ചിട്ടുണ്ട്. സൗദിയും യുഎഇയുമാണ് ഇതിന് പിന്നിലെന്ന് ഇറാന്‍ ആരോപിക്കുന്നു. എന്നാല്‍ സൗദിയും യുഎഇയും ആരോപണം നിഷേധിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളെയും ആക്രമിക്കുമെന്ന് വ്യക്തമാക്കി ഇറാന്‍ സൈന്യം രംഗത്തുവന്നിരിക്കുന്നത്. സമീപകാലത്തൊന്നുമില്ലാത്ത ഭീഷണി നിറഞ്ഞ സാഹചര്യമാണ് മൂന്ന് രാജ്യങ്ങള്‍ക്കുമിടയില്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇറാന്‍ വിപ്ലവ ഗാര്‍ഡ്
ഇറാന്‍ വിപ്ലവ ഗാര്‍ഡാണ് സൗദിയെയും യുഎഇയെയും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്. നിയന്ത്രണ രേഖ ലംഘിക്കുന്ന ഇരുരാജ്യങ്ങളും ഇറാന്‍ സൈന്യത്തിന്റെ കരുത്ത് ഉടന്‍ അറിയുമെന്ന് ഇറാന്‍ വിപ്ലവ ഗാര്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു. വിപ്ലവ ഗാര്‍ഡിന്റെ ഡെപ്യുട്ടി മേധാവിയാണ് ഇദ്ദേഹം. വളരെ ശക്തമായ ഭാഷയിലാണ് സലാമി സൗദിക്കും യുഎഇക്കുമെതിരെ സംസാരിച്ചത്.

രണ്ടു കാര്യങ്ങള്‍ മാത്രം
ഒന്നുകില്‍ സൗദിയും യുഎഇയും ഇറാന്റെ പരമാധികാരത്തെ മാനിക്കണം. അനാവശ്യമായ ഇടപെടല്‍ ഒഴിവാക്കണം. അല്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും. അതിന് നിങ്ങള്‍ തയ്യാറായിക്കോളൂ. ഇറാന്റെ കരുത്ത് എത്രത്തോളമുണ്ടെന്ന് നിങ്ങള്‍ വൈകാതെ അറിയുമെന്നും ഹുസൈന്‍ സലാമി ഓര്‍മിപ്പിച്ചു. അമേരിക്കയും ഗള്‍ഫ് സഖ്യരാജ്യങ്ങളും ഇറാനെതിരെ നീങ്ങുകയാണെന്നാണ് സലാമിയുെട ആരോപണം.

പ്രസിഡന്റ് മൂന്ന് രാജ്യങ്ങള്‍ക്കെതിരെ
സൈനിക പരേഡിനിടെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രണ്ട് ഗള്‍ഫ് രാജ്യങ്ങളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചടി ലഭിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സൈന്യത്തിന്റെ ഭീഷണി.

സൈനികരും ബന്ധുക്കളും
കഴിഞ്ഞ ശനിയാഴ്ചയാണ് ഇറാന്‍ സൈനിക പരേഡിനിടെ സ്‌ഫോടനവും വെടിവയ്പ്പുമുണ്ടായത്. 25 പേര്‍ കൊല്ലപ്പെട്ടു. സൈനികരുള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പരേഡ് കാണാനെത്തിയ സൈനികരുടെ ബന്ധുക്കളും കൊല്ലപ്പെട്ടവരില്‍പ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ അഹ്വാസ് സംഘമാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് പിന്തുണ നല്‍കിയത് ഗള്‍ഫ് രാജ്യങ്ങളാണെന്നാണ് ആക്ഷേപം.

ഇസ്രായേലിനെ പിന്തുണയ്ക്കുന്നവര്‍
ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് അമേരിക്കയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറയുന്നു. രണ്ട് ഗള്‍ഫ് രാജ്യങ്ങളും അക്രമികള്‍ക്ക് പിന്തുണ നല്‍കി. ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരാണിവര്‍. ഇത്തരം ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. ആരാണ് കുറ്റവാളികള്‍ എന്ന് ഇതിലൂടെ വ്യക്തമായതായും ഹസന്‍ റൂഹാനി പറഞ്ഞു.

വിവിധ രാജ്യങ്ങളെ പ്രതിഷേധം അറിയിച്ചു
ഇറാന്‍ സര്‍ക്കാരിനെതിരെ നീങ്ങുന്ന അക്രമികള്‍ക്ക് സഹായം ചെയ്യുന്നുവെന്നാരോപിച്ചാണ് വിദേശ അംബാസഡര്‍മാരെ ഇറാന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. ബ്രിട്ടന്‍, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെയാണ് വിളിപ്പിച്ചത്. കൂടാതെ യുഎഇയുടെ പ്രതിനിധിയെയും വിളിപ്പിച്ചു.

ചില്ലുമേടയിലിരിക്കുന്നവര്‍
നിയന്ത്രണ രേഖകള്‍ ലംഘിച്ചാല്‍ സൗദിയും യുഎഇയും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സൈന്യം പറഞ്ഞു. ഇറാന്‍ സൃഷ്ടിക്കുന്ന കാറ്റിന്റെ ശക്തി നിങ്ങള്‍ അറിയും. പ്രശ്‌നങ്ങളുണ്ടാക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കണം. ചില്ലുമേടയിലിരുന്നാണ് നിങ്ങള്‍ കളിക്കുന്നത്. ഇറാന്റെ പ്രതികാരം തടുക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ലെന്നും ഹുസൈന്‍ സലാമി ഓര്‍മിപ്പിച്ചു.

പോലീസ് വേഷത്തിലെത്തി
പോലീസ് വേഷത്തിലെത്തിയരാണ് ഇറാനിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ ആക്രമണം നടത്തിയത്. അക്രമികളില്‍ രണ്ടുപേരെ സൈന്യം കൊലപ്പെടുത്തി. അമേരിക്കയുമായി വാക് പോര് നടക്കവെയാണ് ഇറാനില്‍ ശക്തമായ ആക്രമണമുണ്ടായത്. ഒരുവേള ചിതറിപ്പോയ സൈന്യം പിന്നീട് ഒരുമിക്കുകയും തിരിച്ചടി ശക്തമാക്കുകയുമായിരുന്നു. രണ്ടു അക്രമികളെ അറസ്റ്റ് ചെയ്തു.

അഹ്വാസികള്‍ക്ക് പിന്നില്‍
പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാന്‍ പ്രസിഡന്റിന്റെയും സൈന്യത്തിന്റെയും പ്രതികരണം. അഹ്വാസി വിഘടനവാദികളാണ് ആക്രമണം നടത്തിയതെന്ന ബോധ്യമായിട്ടുണ്ട്. അഹ്വാസി വിഘടനവാദികള്‍ കഴിഞ്ഞ കുറച്ചുവര്‍ഷമായി ശക്തിപ്പെട്ടുവന്നിട്ടുണ്ട്. ഇറാനെ വിഭജിച്ച് പുതിയ രാജ്യമുണ്ടാക്കണമെന്നാണ് ഇവരുടെ വാദം.

എണ്ണ സമ്പന്നമായി ഖുസെസ്താന്‍
ഇറാനിലെ എണ്ണ സമ്പന്നമായി ഖുസെസ്താന്‍ പ്രവിശ്യ പ്രത്യേക രാജ്യമാക്കി മാറ്റണമെന്ന് അഹ്വാസികള്‍ വാദിക്കുന്നു. നേരത്തെ അത്ര പരിചിതമായ വിഭാഗമല്ല അഹ്വാസ്. ഇവര്‍ അടുത്ത കാലത്താണ് ശക്തിപ്പെട്ടുവന്നത്. അറബികളാണെന്ന് അവര്‍ പറയുന്നു. ഇറാന്‍-ഇറാഖ് യുദ്ധം തുടങ്ങിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു സൈനിക പരേഡ് സംഘടിപ്പിച്ചത്.












Click it and Unblock the Notifications