ഇറാനും മാറുന്നു; പുരുഷ മത്സരങ്ങള്‍ കാണാന്‍ വനിതകള്‍ക്കുള്ള വിലക്ക് നീക്കുന്നു
ടെഹ്‌റാന്‍: അന്യ പുരുഷന്മാരുടെ നഗ്ന തുടകള്‍ കാണുന്നത് ഇസ്ലാം വിശ്വാസത്തിനെതിരാണെന്ന കാരണത്താല്‍ സ്ത്രീകളെ കായിക മത്സരങ്ങള്‍ കാണുന്നതില്‍ നിന്നും വിലക്കിയ ഇറാന്‍ തങ്ങളുടെ തീരുമാനം പുന:പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി ഇറാനിലെ ടെഹ്‌റാനില്‍ ആരംഭിക്കാനിരിക്കുന്ന ലോക വോളിവോള്‍ ലീഗ് മത്സരം കാണാന്‍ നിശ്ചിത ശതമാനം സ്ത്രീകള്‍ക്ക് അനുമതി നല്‍കി.
കായിക മത്സരങ്ങള്‍ കാണാന്‍ ഇറാന്‍ വിലക്കിയത് ലോക ശ്രദ്ധ ആകര്‍ഷിച്ച പശ്ചാത്തലത്തിലാണ് പേരുദോഷം കളയാന്‍ നിയമം പരിഷ്‌കരിക്കുന്നത്. ബ്രിട്ടീഷ് ഇറാനിയന്‍ വംശജയായ യുവതി വോളിബോള്‍ കാണാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവരെ ജയിലില്‍ അടച്ചതും പിന്നീട് ലോക വ്യാപകമായി പ്രതിഷേധം നടന്നതും ഇറാന്‍ സ്ത്രീ സ്വാതന്ത്രത്തെ അടിച്ചമര്‍ത്തുകയാണെന്ന വാദം ശക്മാക്കിയിരുന്നു.

ഇതേ തുടര്‍ന്ന് വോളിബോള്‍ ബാസ്‌കറ്റ്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ് തുടങ്ങിയ മത്സരങ്ങള്‍ കാണാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഫുട്‌ബോള്‍, നീന്തല്‍, ഗുസ്തി മത്സരങ്ങള്‍ക്ക് വിലക്ക് തുടരും. നിയമ പരിഷ്‌കരണത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
സ്ത്രീകള്‍ക്കൊപ്പം അവരുടെ കുടുംബത്തെക്കൂടി കായിക മത്സരവേദിയില്‍ എത്തിക്കാനാണ് ശ്രമമെന്ന് ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കളിക്കാരുടെ ബന്ധുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായിരിക്കും ഗ്യാലറികളില്‍ മുന്‍ഗണന നല്‍കുക. ഭാവിയില്‍ എല്ലാ കളികളും കാണാന്‍ ഇറാന്‍ വനിതകളെ അനുവദിച്ചേക്കാമെന്നും അവര്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications