കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയുടെ ചാരപ്രവൃത്തി ഇറാന്‍ തകര്‍ത്തു; യുഎസ് വിമാനം വെടിവച്ചിട്ടു

Google Oneindia Malayalam News

തെഹ്‌റാന്‍: അതിര്‍ത്തിയില്‍ നങ്കൂരമിട്ട അമേരിക്കന്‍ സൈന്യം അതിര്‍ത്തിക്കകത്തേക്ക് കടക്കാന്‍ നടത്തിയ നീക്കം ഇറാന്‍ തകര്‍ത്തു. അമേരിക്കയുടെ ചാര വിമാനം ഇറാന്‍ അതിര്‍ത്തിയില്‍ കടന്ന ഉടനെ സൈന്യം വെടിവച്ചിട്ടു. ഇറാന്‍ വിപ്ലവ ഗാര്‍ഡ് അംഗങ്ങളാണ് വിമാനം വെടിവച്ചിട്ടത്. ഗാര്‍ഡിന്റെ വാര്‍ത്താ വെബ്‌സൈറ്റായ സീപ ന്യൂസ് വിവരങ്ങള്‍ പുറത്തുവിട്ടു.

ആര്‍ക്യു-4 ഗ്ലോബല്‍ ഹൗക്ക് എന്ന ചാര വിമാനമാണ് വെടിവച്ച് തകര്‍ത്തതെന്ന് വാര്‍ത്തയില്‍ പറയുന്നു. തെക്കന്‍ ഇറാനിലെ കൗമോബാറക് ജില്ലയില്‍ കടന്നപ്പോഴാണ് വിമാനത്തിന് നേരെ സൈനികര്‍ വെടിവച്ചത്. ഇറാനും അമേരിക്കയും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയും അമേരിക്കന്‍ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ സംഭവങ്ങള്‍. അത്യാധുനിക നിരീക്ഷണ ശേഷിയുള്ള ചാര വിമാനമാണ് തകര്‍ക്കപ്പെട്ടത്. വിശദവിവരങ്ങള്‍ ഇങ്ങനെ.....

 ഹൊര്‍മോസ്ഗാന്‍ പ്രവിശ്യയില്‍

ഹൊര്‍മോസ്ഗാന്‍ പ്രവിശ്യയില്‍

ഹൊര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ വിന്യസിച്ച ഇറാന്‍ സൈനികരാണ് അമേരിക്കയുടെ ചാര വിമാനം തകര്‍ത്തത്. വ്യോമാതിര്‍ത്തി ലംഘിച്ച ഉടനെ വെടിവെക്കുകയായിരുന്നു. 30 മണിക്കൂറോളം പറക്കാനും ഏത് കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താനും സാധിക്കുന്ന ചാര വിമാനമാണ് ആര്‍ക്യു-4 ഗ്ലോബല്‍ ഹൗക്ക്.

റിപ്പോര്‍ട്ടുകള്‍ അമേരിക്ക തള്ളി

റിപ്പോര്‍ട്ടുകള്‍ അമേരിക്ക തള്ളി

അതേസമയം, വിമാനം വെടിവച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്ക തള്ളി. ഇറാന്‍ അതിര്‍ത്തിക്കുള്ള അമേരിക്കയുടെ വിമാനം പ്രവര്‍ത്തിക്കുന്നില്ലെന്ന് നാവിക സേനാ ക്യാപ്റ്റര്‍ ബില്‍ അര്‍ബണ്‍ പറഞ്ഞു. അമേരിക്ക സൈനിക സെന്‍ട്രല്‍ കമാന്റിന്റെ വക്താവ് ഇദ്ദേഹം. ഇറാന്‍ തങ്ങളുടെ വിമാനം വെടിവയ്ക്കാന്‍ ശ്രമിച്ചുവെന്ന അര്‍ബണ്‍ കഴിഞ്ഞാഴ്ച ആരോപിച്ചിരുന്നു.

കൂടുതല്‍ അമേരിക്കന്‍ സൈനികര്‍

കൂടുതല്‍ അമേരിക്കന്‍ സൈനികര്‍

കൂടുതല്‍ അമേരിക്കന്‍ സൈനികരെ ഇറാന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ പൈലറ്റില്ലാ വിമാനത്തിന് നേരെ ആക്രമണമുണ്ടായത്. ആയിരം സൈനികരെയാണ് ഇറാന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.

താക്കീതുമായി ചൈന

താക്കീതുമായി ചൈന

എന്നാല്‍ അമേരിക്കയുടെ തീരുമാനത്തിനെതിരെ ചൈന രംഗത്തുവന്നിരുന്നു. വിപത്തുകള്‍ ക്ഷണിച്ചുവരുത്തരുത് എന്നാണ് ചൈന അമേരിക്കക്ക് നല്‍കിയ മുന്നറിയിപ്പ്. അമേരിക്ക ഉപരോധം ശക്തമാക്കിയാല്‍ 2015ല്‍ ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് ഈ മാസം അവസാനം പിന്‍മാറുമെന്ന് ഇറാന്‍ വ്യക്തമാക്കി.

 ഇറാന്‍ പിന്‍മാറരുത്

ഇറാന്‍ പിന്‍മാറരുത്

യുറേനിയം സമ്പുഷ്ടീകരണം ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ കരാറില്‍ നിന്ന് പിന്‍മാറരുതെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനുമായി സഹകരിച്ചുമുന്നോട്ട് പോകുമെന്നും ചൈന വ്യക്തമാക്കി. ചൈന പൂര്‍ണമായും ഇറാന്‍ പക്ഷത്തേക്ക് മാറുന്ന കാഴ്ചയാണിപ്പോള്‍.

രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക്? കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു; ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി ബിജെപിരാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക്? കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു; ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി ബിജെപി

English summary
Irans Guards shoot down US spy drone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X