Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘർഷം ലഘൂകരിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ വേണം; മോദിയോട് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയന്‍

കസാൻ: ബ്രിക്സ് ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത്. പശ്ചിമേഷ്യയിലെ സമാധാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് നരേന്ദ്ര മോദി - മസൂദ് പെസെഷ്കിയന്‍ കൂടിക്കാഴ്ച.

പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണമെന്ന ആവശ്യം മസൂദ് പെസെഷ്കിയന്‍ മോദിക്ക് മുന്നില്‍ വെച്ചു. മേഖലയിലെ എല്ലാ രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തുന്ന രാജ്യം എന്ന നിലയില്‍ സംഘർഷം ലഘൂകരിക്കാന്‍ എല്ലാ കക്ഷികളുമായും ഇന്ത്യ ഇടപെടണമെന്നാണ് ഇറാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. 16-ാമത് ബ്രിക്‌സ് ഉച്ചകോടിയാണ് റഷ്യയിലെ കസാനില്‍ നടന്നുകൊണ്ടിരിക്കുന്നത്.

iran-india

ചബഹാർ തുറമുഖം, ഇൻ്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ (ഐ എൻ എസ്‌ ടി സി) തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതും ഇരു രാഷ്ട്ര നേതാക്കള്‍ക്കിടയില്‍ ചർച്ചാ വിഷയമായി. അതോടൊപ്പം തന്നെ ഇന്ത്യ - ഇറാന്‍ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്‌തതായും, പ്രത്യേകിച്ച് ഭാവിയെ അടിസ്ഥാനമാക്കിയുള്ള മേഖലകളിൽ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും സംസാരിച്ചെന്നും മോദി എക്സില്‍ കുറിച്ചു.

ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ജുലൈയിലാണ് പെസെഷ്‌കിയന്‍ ഇറാന്റെ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് ശേഷം പെസെഷ്‌കിയനും നരേന്ദ്രമോദിയും തമ്മില്‍ നേരില്‍ കാണുന്നതും കൂടിക്കാഴ്ച നടത്തുന്നതും ആദ്യമായിട്ടാണ്.

ഇരു നേതാക്കളും പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും സാധാരണ ജനങ്ങളുടെ സംരക്ഷണത്തിനായി ആഹ്വാനം ചെയ്യുകയും സംഘർഷ സാഹചര്യങ്ങള്‍ ലഘൂകരിക്കാൻ ചർച്ചകൾ നടത്തുകയും ചെയ്തുവെന്നും ചർച്ച ഫലപ്രദമായിരുന്നുവെന്നും വിക്രം മിസ്രി വ്യക്തമാക്കി.

"രണ്ട് നേതാക്കളും പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്തു. വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ പ്രധാനമന്ത്രി മോദി തൻ്റെ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും സാധാരണക്കാരുടെ സംരക്ഷണത്തിനും അവർക്കെതിരായ ആക്രമം തടയുന്നതിനുമുള്ള ഇന്ത്യയുടെ മുന്‍ നിലപാട് ആവർത്തിക്കുകയും ചെയ്തു. സംഘർഷ സാഹചര്യം ലഘൂകരിക്കുന്നതിന് സംഭാഷണത്തിൻ്റെയും നയതന്ത്രത്തിൻ്റെയും ആവശ്യകത വളരേയേറെ സഹായകരമാകും എന്നും പറഞ്ഞു," മിസ്രി കൂട്ടിച്ചേർത്തു.

അതേസമയം, ബ്രിക്‌സിൽ ഇറാനെ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ മസൂദ് പെസെഷ്കിയനെ അഭിനന്ദിക്കുകയും ചെയ്തു. മറുവശത്ത് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ, ബ്രിക്‌സ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിലേക്കുള്ള ഇറാൻ്റെ പ്രവേശനത്തിൽ ഇന്ത്യയുടെ പിന്തുണയെ പ്രസിഡൻ്റ് പെസെഷ്കിനും പ്രശംസിച്ചു. ഇന്ത്യ സന്ദർശിക്കാനായി മോദി ഇറാന്‍ പ്രസിഡന്റിനെ ക്ഷണിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+