കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ തൊട്ടാല്‍ ലോകം കത്തുമെന്ന് മുന്നറിയിപ്പ്; സിംഹവുമായി കളിക്കരുത്, ദുഃഖിക്കേണ്ടി വരും

  • By Ashif
Google Oneindia Malayalam News

തെഹ്‌റാന്‍: അമേരിക്കയുടെ നീക്കങ്ങള്‍ ഇറാനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഇക്കാര്യം സൂചിപ്പിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അമേരിക്കക്ക് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി. തങ്ങളുമായി ഏറ്റുമുട്ടുന്നത് അമേരിക്കക്ക് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് റൂഹാനി പറയുന്നത്. സാധാരണ മിതവാദിയായി വിശേഷിപ്പിപ്പെടുന്ന റൂഹാനിയുടെ വാക്കുകള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അമേരിക്ക ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറുകയും ഇറാനെതിരെ പ്രതികാര നടപടി ശക്തിപ്പെടുത്തുകയും ചെയ്തതാണ് റൂഹാനിയെ ചൊടിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ....

കേന്ദ്രമന്ത്രി പ്രതിപക്ഷത്തേക്ക്; മോദി സര്‍ക്കാരില്‍ ഞെട്ടല്‍, തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസും ലാലുവുംകേന്ദ്രമന്ത്രി പ്രതിപക്ഷത്തേക്ക്; മോദി സര്‍ക്കാരില്‍ ഞെട്ടല്‍, തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസും ലാലുവും

പ്രതികാര നടപടികള്‍

പ്രതികാര നടപടികള്‍

ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇറാനെതിരെ പ്രതികാര നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഒബാമയുടെ ഭരണകാലത്ത് ഒപ്പുവച്ച ആണവ കരാര്‍ ട്രംപ് റദ്ദാക്കുകയായിരുന്നു. ഇറാനെതിരെ കൂടുതല്‍ ഉപരോധം ചുമത്തുകയും ചെയ്തു. ഇറാന്റെ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോടും ചൈനയോടും ആവശ്യപ്പെട്ടിട്ടുമുണ്ട്.

സാമ്പത്തികമായി തളര്‍ത്തുക

സാമ്പത്തികമായി തളര്‍ത്തുക

ഇറാനെ സാമ്പത്തികമായി തളര്‍ത്തുക എന്നതാണ് അമേരിക്കയുെട ലക്ഷ്യം. ഈ സാഹചര്യത്തിലാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പ്രതികരണം. അമേരിക്ക ഒരു കാര്യം മനസിലാക്കണം... ഇറാനുമായി യുദ്ധം ചെയ്യുക എന്നത് ലോകത്തെ എല്ലാ യുദ്ധങ്ങള്‍ക്കുമുള്ള തുടക്കമാണെന്ന് റൂഹാനി പറഞ്ഞു.

മൂന്നാംലോക യുദ്ധം

മൂന്നാംലോക യുദ്ധം

ലോകം മൊത്തം യുദ്ധം വ്യാപിക്കാനുള്ള സാധ്യതകളാണ് റൂഹാനി സൂചിപ്പിക്കുന്നത്. ഒരു പക്ഷേ, മൂന്നാംലോക യുദ്ധത്തിന്റെ സാധ്യതകളാണ് ഇറാന്‍ പ്രസിഡന്റ് പറയുന്നത്. ഇറാനിലെ പ്രമുഖ ഉദ്യോഗസ്ഥരെയും നയതന്ത്രപ്രതിനിധികളെയും അഭിസംബോധന ചെയ്യുകയായിരുന്നു റൂഹാനി.

മിസ്റ്റര്‍ ട്രംപ്...

മിസ്റ്റര്‍ ട്രംപ്...

മിസ്റ്റര്‍ ട്രംപ്... സിംഹവുമായി കളിക്കരുത്. പിന്നീട് ദുഃഖിക്കേണ്ടി വരും. അതോര്‍ത്തിരുന്നാല്‍ നന്ന്. ഇറാനുമായി അമേരിക്ക എങ്ങനെയാണോ പെരുമാറുന്നത്, അതായിരിക്കും ലോകത്ത് മൊത്തമുണ്ടാകുക. ഇറാനുമായി സമാധാനത്തിന്റെ പാതയാണെങ്കില്‍ ലോകം മൊത്തം സമാധാനമായിരിക്കുമെന്നും റൂഹാനി ട്രംപിനെ ഓര്‍മിപ്പിച്ചു.

ട്രംപിന് അധികാരമില്ല

ട്രംപിന് അധികാരമില്ല

ഇറാനെ കുറിച്ച് പറയാന്‍ ട്രംപിന് അധികാരമില്ല. ഇറാന്റെ താല്‍പ്പര്യവും സുരക്ഷയും തീരുമാനിക്കേണ്ടത് അമേരിക്കയോ ട്രംപോ അല്ല. ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അക്കാര്യം പരോക്ഷമായി റൂഹാനി സൂചിപ്പിച്ചത്.

ഇറാനെതിരായ പ്രചാരണം

ഇറാനെതിരായ പ്രചാരണം

ഇറാന്‍ ആണവയുധം നിര്‍മിക്കുന്നു, ലോകത്തെ സായുധ സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്നാണ് അമേരിക്കയുടെ പ്രചാരണം. ഈ പ്രചാരണം ശക്തിപ്പെടുത്താന്‍ അമേരിക്ക തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് റൂഹാനി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.

ഇന്ത്യയും ചൈനയും നിര്‍ണായകം

ഇന്ത്യയും ചൈനയും നിര്‍ണായകം

ഇറാന്റെ എണ്ണ ലോകത്തെ മിക്ക രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ വാങ്ങുന്നത് ഇന്ത്യയും ചൈനയുമുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളാണ്. എന്നാല്‍ വാങ്ങുന്നത് കുറയ്ക്കാനും നവംബറോടെ അവസാനിപ്പിക്കാനും അമേരിക്ക ഇന്ത്യയ്ക്കും ചൈനയ്ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യം ഇറാനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നതാണ്.

English summary
Hassan Rouhani Warns Donald Trump "War With Iran Mother Of All Wars"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X