ഓസ്കാർ കിട്ടിയാലെന്താ, ഇല്ലെങ്കിലെന്താ,കയ്യിലാത്ത വസ്ത്രമിട്ട നടിയുടെ ദൃശ്യങ്ങൾ ഫോട്ടോഷോപ്പ് ചെയ്തു
ഷെര്‍ലിസ് തെറോണിന്റെ സ്ലീവ് ലെസ് ഗൗണിന് കഴുത്തും കയ്യും ഫോട്ടോഷോപ്പ് ചെയ്താണ് ഏജന്‍സി ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.
ലോസ്ഏഞ്ചല്‍സ്: ഓസ്‌കാറിലെത്തിയ നടിയുടെ വസ്ത്രത്തില്‍ ഫോട്ടോഷോപ്പ് നടത്തിയ ഇറാനിയന്‍ ന്യൂസ് ഏജന്‍സി വിവാദത്തില്‍. ഷെര്‍ലിസ് തെറോണിന്റെ സ്ലീവ് ലെസ് ഗൗണിന് കഴുത്തും കയ്യും ചേര്‍ത്താണ് ഏജന്‍സി ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.

സ്ലീവ് ലെസ് ഗൗണാണ് ഷാര്‍ലിസ് ധരിച്ചിരുന്നത്. ഇറങ്ങിയ കഴുത്തും ആയിരുന്നു ഇതിന് ഉണ്ടായിരുന്നത്.

നടിയും ഗായികയുമായി ഷെല്ലി മാക്ലൈന്‍ ഒപ്പമാണ് ഷെര്‍ലിസ് അവാര്‍ഡ് സമ്മാനിക്കാന്‍ എത്തിയത്. ഓവര്‍ക്കോട്ട് അടങ്ങിയ വസ്ത്രമായിരുന്നു ഷെല്ലി ധരിച്ചിരുന്നത്.

ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ചിത്രത്തിന ആയിരുന്നു മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ ലഭിച്ചത്. ഇതിന്റെ വിതരണത്തിന്റെ ചിത്രങ്ങളാണ് വാര്‍ത്താഏജന്‍സി ഫോട്ടോഷോപ്പ് ചെയ്തത്.

ഏജന്‍സിയുടെ നടപടിക്കെതിരെ ഇറാനില്‍ തന്നെ പ്രതിഷേധം ശക്തമാണ്. ഇറാനിയന്‍ സ്ത്രീപക്ഷ സംഘടനയായ മൈ സ്റ്റെല്‍ത്തി ഫ്രീഡം എന്ന കൂട്ടായ്മയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പുറത്ത് വിട്ടത്.
ഏറ്റവും മികച്ച ഫോട്ടോഷോപ്പിന് ഉള്ള അവാര്‍ഡ് ലേബര്‍ ന്യൂസ് ഏജന്‍്‌സിയ്ക്ക് നല്‍കണമെന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications