Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ണായക നീക്കവുമായി ഇറാന്‍; സൈനിക നേതൃത്വം ഉടച്ചുവാര്‍ത്തു, ഹതാമി പുതിയ സൈനിക മേധാവി

ടെഹ്‌റാന്‍: ഇസ്രായേലുമായി സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ സൈനിക നേതൃത്വത്തില്‍ സുപ്രധാനമാറ്റം വരുത്തി ഇറാന്‍. മേജര്‍ ജനറല്‍ അമീര്‍ ഹതാമിയെ പുതിയ കരസേനാ മേധാവിയായി നിയമിച്ചതായി ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയാണ് നിര്‍ണായക സമയത്ത് രാജ്യത്തിന്റെ സൈനിക നേതൃത്വം ഉടച്ചുവാര്‍ത്തത്.

ജനറല്‍ മുഹമ്മദ് ബാഗേരിക്ക് പകരം ജനറല്‍ അബ്ദുള്‍ റഹിം മൗസവിയെ പുതിയ സായുധ സേനാ മേധാവിയായും നിയമിച്ചു. ജനറല്‍ ഹൊസൈന്‍ സലാമിയുടെ പിന്‍ഗാമിയായി മുഹമ്മദ് പക്പൂരിനെ പാരാമിലിറ്ററി റെവല്യൂഷണറി ഗാര്‍ഡിന്റെ പുതിയ കമാന്‍ഡറായി നിയമിച്ചതായും വിവരമുണ്ട്. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) തലവനായ ജനറല്‍ മുഹമ്മദ് ഹൊസൈന്‍ ബാഗേരി കൊല്ലപ്പെട്ടിരുന്നു.

Iran-Israel Conflict

ഇറാന്റെ അര്‍ദ്ധസൈനിക റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡറായ ജനറല്‍ ഹൊസൈന്‍ സലാമിയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ചത്തെ ഔദ്യോഗിക ഉത്തരവനുസരിച്ച് അമീര്‍ ഹതാമിയുടെ സമര്‍പ്പണം, കഴിവ്, അനുഭവം എന്നിവയാണ് നിയമനത്തിനുള്ള അടിസ്ഥാനം എന്ന് ആയത്തുള്ള സയ്യിദ് അലി ഖമേനി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

'കഴിവുള്ളവരും വിശ്വസ്തരുമായ ഉദ്യോഗസ്ഥരുടെ വിശാലമായ ശേഖരവും വിശുദ്ധ പ്രതിരോധത്തിലും അതിനുമപ്പുറത്തും നേടിയ അനുഭവവും ഉപയോഗിച്ച് നിങ്ങളുടെ കമാന്‍ഡിന് കീഴില്‍, പോരാട്ട സന്നദ്ധത വര്‍ധിപ്പിക്കുന്നതിനും, ആത്മീയവും പ്രത്യയശാസ്ത്രപരവുമായ അടിത്തറകള്‍ ശക്തിപ്പെടുത്തുന്നതിനും സായുധ സേനയുടെ മറ്റ് ശാഖകളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു,' പ്രസ്താവനയില്‍ പറയുന്നു.

2013 മുതല്‍ 2021 വരെ ഇറാന്റെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച അമീര്‍ ഹതാമി കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ആര്‍തേഷില്‍ പശ്ചാത്തലമുള്ള ആദ്യത്തെ പ്രതിരോധ മന്ത്രിയാണ്. ഹതാമി ഇമാം അലി ഓഫീസേഴ്സ് അക്കാദമി, എജെഎ യൂണിവേഴ്‌സിറ്റി ഓഫ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ്, നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്.

അബ്ദുള്‍ റഹിം മൗസവി മുമ്പ് ഇറാന്റെ ആര്‍മിയുടെ കമാന്‍ഡര്‍-ഇന്‍-ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'യുണൈറ്റഡ് എഗൈന്‍സ്റ്റ് ന്യൂക്ലിയര്‍ ഇറാന്‍' പ്രകാരം യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് ഉപരോധങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് 2023-ല്‍ അമേരിക്ക അദ്ദേഹത്തിന് ഉപരോധം ഏര്‍പ്പെടുത്തി.

യുഎസ് അധികാരപരിധിയിലുള്ള എല്ലാ സ്വത്തുക്കളും താല്‍പ്പര്യങ്ങളും തടഞ്ഞുവച്ചു. ഇറാനിലെ പ്രധാന മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി യൂറോപ്യന്‍ യൂണിയനും മൗസവിക്കെതിരെ സമാനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+