കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി അവരാരും തിരിച്ചുവരേണ്ട, കൊറോണ ഭീതിയില്‍ വിട്ടയച്ച തടവുപുള്ളികള്‍ക്ക് മാപ്പ് നല്‍കി ഇറാന്‍

Google Oneindia Malayalam News

ടെഹ്‌റാന്‍: പുതുവത്സരോഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 10000 തടവുകാരെ മോചിപ്പിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു. സുരക്ഷ സംബന്ധമായ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരടക്കം 10000 തടവുപുള്ളികള്‍ക്ക് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇി മാപ്പ് നല്‍കിയെന്ന് ഇറാന്‍ മാധ്യമത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ചയാണ് ഇറാനിലെ പുതുവത്സര ആഘോഷം നടക്കുന്നത്.

iran

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ രാഷ്ട്രീയ തടവുകാരടക്കം 8500ഓളം പേരെ താല്‍ക്കാലികമായി ഇറാന്‍ മോചിപ്പിച്ചിരുന്നു. ഇവരില്‍ വലിയൊരു വിഭാഗം ഇനി തിരിച്ചുവരേണ്ടആവശ്യമില്ലെന്ന് ജുഡീഷ്യറി വക്താവ് ഗോലംഹുസൈന്‍ ഇസ്‌മൈലി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ സംബന്ധമായ കേസുകളില്‍ അഞ്ച് വര്‍ഷത്തില്‍ താഴെമാത്രം ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ഇളവ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 189500 തടവുകാരാണ് ഇപ്പോള്‍ ജയിലിലുള്ളത്. നവംബറില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ നൂറുകണക്കിന് പേരും ഇതില്‍ ഉള്‍പ്പെടും.

കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ 8500ഓളം തടവുകാരെയാണ് ഇറാന്‍ കഴിഞ്ഞ ആഴ്ചകളില്‍ മോചിപ്പിച്ചത്. തടവുകാരുടെ മോചനം സാമൂഹിക വെല്ലുവിളി ഉയര്‍ത്തുന്നില്ലെങ്കില്‍ നടപടി തുടരാനായിരുന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ തീരുമാനിച്ചത്. ചൈനയ്ക്ക് പുറമെ ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഇവിടെയുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വരെ രോഗം ബാധിച്ചിട്ടുണ്ട്. നിലവിലെ കണക്കനുസരിച്ച് 1135 പേരാണ് ഇറാനില്‍ കൊറോണയേറ്റ് മരിച്ചത്. 17361 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 5710 പേര്‍ രോഗം ഭേദമായി തിരിച്ചുപോയി.

രാജ്യത്തെ പ്രമുഖരില്‍ പലര്‍ക്കും കൊറോണ രോഗം ബാധിച്ചിട്ടുണ്ട്. ആരോഗ്യ സഹമന്ത്രി, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെല്ലാം രോഗം ബാധിച്ചു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവ് മുഹമ്മദ് മിര്‍ മുഹമ്മദി രോഗം ബാധിച്ചു മരിച്ചു. ഇറാന്‍ പാര്‍ലമെന്റില്‍ 290 അംഗങ്ങളുണ്ട്. ഇതില്‍ 23 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടിരിക്കുകയാണ്. പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പാര്‍ലമെന്റംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
കടുത്ത നിയന്ത്രണങ്ങളുമായി ഒമാന്‍ | Oneindia Malayalam

ഇതിനിടെ, വിദേശത്തുള്ള ഇന്ത്യക്കാരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. 276 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഇവരില്‍ 255 പേരും ഇറാനിലുള്ളവരാണ്. ഇക്കാര്യം വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുഎഇയില്‍ 12 പേരും ഇറ്റലിയില്‍ 5 പേരും കുവൈത്ത്, ശ്രീലങ്ക, റുവാണ്ട, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ ഓരോ കേസുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

English summary
Irans Supreme Leader Ayatollah Khamenei To Pardon Tenthousand Prisoners Ahead Of Persian New Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X