കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീർത്ഥാടന കേന്ദ്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 31 മരണം: 100 പേർക്ക് പരിക്ക്, മരണസംഖ്യ ഉയരും!

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖിൽ അഷൂറ ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 പേർ കൊല്ലപ്പെട്ടു. കർബയിലെ ഷിയ ആരാധനാലയത്തിലുണ്ടായ അപകടത്തിലാണ് 31 മരണം. അപകടത്തിൽ 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഇറാഖ് ആരോഗ്യമന്ത്രാലയ വക്താവിന്റെ പ്രതികരണം.

ച്ഛന് പിന്നാലെ മകളും!! ഡികെ ശിവകുമാറിന്റെ മകൾക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ്, ഹാജരാകാൻ നിർദേശം!!ച്ഛന് പിന്നാലെ മകളും!! ഡികെ ശിവകുമാറിന്റെ മകൾക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ്, ഹാജരാകാൻ നിർദേശം!!

ബാഗ്ദാദ് നഗരത്തിൽ നിന്ന് നൂറ് കിലോമീറ്ററോളം അകലെയാണ് കർബല നഗരം. ഉച്ചയ്ക്ക് ശേഷം ആയിരത്തോളം വിശ്വാസികൾ തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്. കർബാല തീർത്ഥാടനം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ഉയർത്തിയിരുന്നുവെങ്കിലും അപകടം തടയാൻ സാധിക്കില്ല.

ap9-10-2019-0

ഷിയാ തീർത്ഥാടന കേന്ദ്രത്തിലേക്ക് തീർത്ഥാടകർ സഞ്ചരിച്ചുകൊണ്ടിരുന്ന നടപ്പാതയാണ് തകർന്നുവീണത്. ഇതോടെ ആളുകൾ ചിതറിയോടുകയായിരുന്നു. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്നാണ് കർബാലയിൽ നിന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഇമാം ഹുസൈന്റെ മരണത്തിന്റെ ഓർമയ്ക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ മരണം ഷിയാക്കൾക്കും സുന്നികൾക്കും ഇടയിൽ സംഘർഷങ്ങൾക്കും ഇടയാക്കിയിരുന്നു. നേരത്തെ അഷൂറ തീർത്ഥാടകരെ സുന്നി ഭീകരർ ആക്രമിച്ചിരുന്നു ഇത് കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്.

English summary
Iraq: 31 killed, 100 injured in stampede during Ashura rituals in Kerbala city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X