കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസുകാര്‍ അവയവ കച്ചവടം നടത്തുന്നു? തെളിവുണ്ടെന്ന് ഇറാഖ്

  • By Meera Balan
Google Oneindia Malayalam News

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറാഖില്‍ അവയവ കടത്ത് നടത്തുന്നതായി ഇറാഖ് ഗവണ്‍മെന്റ്. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ സമിതിയുടെ പ്രത്യേക സമ്മേളനത്തിലാണ് ഇറാഖ് അംബാസിഡര്‍ ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും ഇറാഖ് പറയുന്നു. ഐസിസ് അവയവ കടത്ത് നടത്തുന്നുവെന്ന് പ്രസ് ടിവിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് പലയിടത്തും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലകളില്‍ പല മൃതദേഹങ്ങളില്‍ നിന്നും ആന്തരികാവയവങ്ങള്‍ മോഷണം പോയതായി പറയുന്നു. പല മൃതദേഹങ്ങളിലും ശസ്ത്രക്രിയയുടെ പാടുകള്‍ കണ്ടെത്തിയതായും ഇറാഖ് അവകാശപ്പെടുന്നു.

Iraq

അവയവങ്ങള്‍ എടുക്കാന്‍ വിസമ്മതിച്ചതിന് കഴിഞ്ഞ ആഴ്ചകളില്‍ പത്തോളം ഡോക്ടര്‍മാരെ ഐസിസ് കൊന്നതായി ഇറാഖി സൈന്യം പറയുന്നു. എന്നാല്‍ ഇറാഖിന്റെ ആരോപണത്തില്‍ എത്രത്തോളം സത്യസന്ധതയുണ്ടെന്നത് അവ്യക്തം.

മരിച്ചയാളുടെ ശരീരത്തില്‍ നിന്നും അവയവം എടുക്കുന്നതും അവ കൈമാറ്റം ചെയ്യപ്പെടുന്നതിലും ഉള്‍പ്പടെ സമയം മുതല്‍ സാങ്കേതിക വിദ്യ വരെ വലിയ പങ്ക് വഹിയ്ക്കുന്നു. ഈ സാഹചര്യത്തില്‍ ഐസിസുകാര്‍ക്ക് അവയവ കച്ചവടം നടത്താന്‍ എങ്ങനെ സാധിയ്ക്കുമെന്നതും അവ്യക്തം. ഇതിനിടെ ഐസിസിന്റെ ഇറാഖിലേയും സിറിയയിലേയും സാമ്പത്തിക ഉറവിടങ്ങളെ മരവിപ്പിയ്ക്കുന്നതിന് വേണ്ടി 15 അംഗ യുഎന്‍ സമിതി രൂപീകരിച്ചു.

English summary
The Iraqi ambassador to the United Nations says the country has evidence of possible organ trafficking by the ISIL terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X