കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാഖ് വിമാനം സൗദി മണ്ണിലിറങ്ങി

  • By Desk
Google Oneindia Malayalam News

റിയാദ്: 27 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇറാഖ് എയര്‍ലൈന്‍സിന്റെ യാത്രാവിമാനം സൗദി വിമാനത്താവളത്തില്‍ ഇറങ്ങി. ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ നിലച്ചുപോയ വ്യോമഗതാഗതമാണ് ഇപ്പോള്‍ ഇറാഖ് പുനസ്ഥാപിച്ചിരിക്കുന്നത്. സൗദി എയര്‍ലൈന്‍സും ഫ്‌ളൈനാസും ഇറാഖിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങിയതിന് തുടര്‍ച്ചയാണ് ഇറാഖ് എയര്‍ലൈന്‍സിന്റെ റിയാദ് യാത്ര.

കീഴടങ്ങാമെന്ന് സമ്മതിച്ചിട്ടില്ല; സിറിയന്‍ അവകാശവാദം പൊള്ളയാണെന്ന് ദൗമ വിമത കൗണ്‍സില്‍കീഴടങ്ങാമെന്ന് സമ്മതിച്ചിട്ടില്ല; സിറിയന്‍ അവകാശവാദം പൊള്ളയാണെന്ന് ദൗമ വിമത കൗണ്‍സില്‍

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറക്കുമ്പോള്‍ ഇറാഖി പൈലറ്റ് തന്റെ രാജ്യത്തിന്റെ ദേശീയ പതാക വീശുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവച്ചു. കോക്പിറ്റില്‍ നിന്ന് അദ്ദേഹം റെക്കോര്‍ഡ് ചെയ്ത സന്ദേശവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തനിക്കും വിമാനത്തിലെ ജോലിക്കാര്‍ക്കും യാത്രക്കാര്‍ക്കും ഊഷ്മളമായ സ്വീകരണമാണ് സൗദി അധികൃതരില്‍ നിന്ന് ലഭിച്ചതെന്ന് പൈലറ്റ് സന്ദേശത്തില്‍ വ്യക്തമാക്കി.

iraqiflight

ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും ഇറാഖ് അധികൃതര്‍ വ്യക്തമാക്കി. 2017 ഒക്ടോബര്‍ 31നാണ് സൗദി എയര്‍ലൈന്‍സ് ബഗ്ദാദ് സര്‍വീസ് പുനരാരംഭിച്ചത്. കൂടാതെ മാര്‍ച്ച് 19ന് ഇറാഖിലെ കുര്‍ദ് സ്വയംഭരണ പ്രദേശമായ ഇര്‍ബിലിലേക്കും സഊദിയ സര്‍വീസ് ആരംഭിച്ചിരുന്നു. 1990ല്‍ നടന്ന ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് സൗദി വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

എന്നാല്‍ ഇറാഖിനു മേലുള്ള ഇറാന്റെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇറാഖി ഭരണകൂടത്തിന്റെ വിശ്വാസം ആര്‍ജിക്കാനുള്ള സൗദിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു വ്യോമഗതാഗതം പുനസ്ഥാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ശക്തി പ്രാപിച്ചു വരികയാണ്.

English summary
Iraq Airlines resumes flying to Saudi after 27 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X