കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ കാര്‍ബോംബ് സ്ഫോടനം; ചിതറിത്തെറിച്ചത് മാര്‍ക്കറ്റിലെത്തിയവര്‍, 12 മരണം!

കാറില്‍ നിക്ഷേപിച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയുണ്ടായ സ്ഫോടനത്തിലാണ് 12 പേര്‍ കൊല്ലപ്പെട്ടത്. കാറില്‍ നിക്ഷേപിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബാഗ്ദാദിലെ ഷിയാ ജില്ലയിലെ സദര്‍ നഗരത്തിലെ ജമീല ഹോള്‍സെയില്‍ മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. 28 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. 12 മരിച്ചതായും 28 പേര്‍ക്ക് പരിക്കേറ്റതായും ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കാര്‍ പൊട്ടിത്തെറിച്ചതോടെ പരിഭ്രാന്തരായ ജനങ്ങള്‍ ചുറ്റും ചിതറിയോടുകയായിരുന്നു. സ്ഫോടനം നടന്ന സ്ഥലം സുരക്ഷാ സേന സീല്‍ ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് ഒരു സൈനികനെ മാത്രമാണ് ഒഴിപ്പിക്കാന്‍ കഴിഞ്ഞത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.

baghdad-

ഇറാഖിലെ വടക്കന്‍ നഗരമായ താല്‍ അഫാര്‍ ഐസിസില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് സ്ഫോടനമുണ്ടാകുന്നത്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ഐസിസിന്‍റെ നിയന്ത്രണത്തിലുള്ള ചുരുക്കം ഇറാഖി നഗരങ്ങളില്‍ ഒന്നാണ് താല്‍ അഫര്‍. ജൂലൈയില്‍ മൊസ്യൂള്‍ ഐസിസില്‍ നിന്ന് പിടിച്ചെടുത്ത ശേഷം ഇറാഖി സൈന്യം യുഎസ് സൈന്യത്തിന്‍റെ പിന്തുണയോടെയാണ് താല്‍ അഫര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

English summary
A car bomb ripped through a busy market area in eastern Baghdad today morning, killing at least 12 people, Iraqi officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X