കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസുകാര്‍ക്ക് ഐസിസുകാരെ പേടി, നാല് ഭീകരരെ വെടിവച്ച് കൊന്നു, കാരണം ഇതാണ്

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖി സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ നിന്നും ഒളിച്ചോടി ജീവന്‍ രക്ഷിയ്ക്കാന്‍ ശ്രമിച്ച നാല് ഭീകരരെ ഐസിസ് കൊന്നു. ഐസിസുകാരെ ഐസിസുകാര്‍ തന്നെ കൊല്ലുന്ന സാഹചര്യം പുതിയതല്ലെങ്കിലും തീവ്രവാദ സംഘടനയ്ക്കുള്ളില്‍ തന്നെ ചാരന്മാര്‍ ഉണ്ടെന്ന സംശയവും ഇത്തരം കൊലപാതകങ്ങളുടെ എണ്ണം കൂട്ടുന്നു.

ഐസിസിലെ ഫയറിംഗ് സ്‌ക്വാഡാണ് നാല് ഭീകരരെ വെടിവച്ച് കൊന്നത്. ഹവീജ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് കൊലപാതകങ്ങള്‍ നടന്നത്. തിക്രീത്തിലെ താല്‍ കുസൈബയില്‍ ഇറാഖി സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ പേടിച്ചോടിയത്. മൊസൂളിലേയ്ക്ക് ഒളിച്ചോടുകയും രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയും ചെയ്ത നാല് ഭീകരരെയാണ് ഐസിസ് കൊന്നത്.

ISIS

സൈന്യത്തിന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് 2015 ഒക്ടോബര്‍ പത്തിന് ഖാന്‍ അല്‍ ബാഗ്ദാദിയില്‍ ഐസിസ് തങ്ങളുടെ 50 ഭീകരരെ കൊലചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷവും തീവ്രവാദ സംഘടനയിലുള്ളവരെ കൊലചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്.

English summary
Daesh Takfiris kill fellow commanders in northern Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X