കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

36 ഐസിസ് ഭീകരരെ തൂക്കിലേറ്റി, കൂട്ട വധശിക്ഷയ്ക്ക് പിന്നില്‍ സൈനിക കൂട്ടക്കൊലയോ!!!

  • By Sandra
Google Oneindia Malayalam News

ബാദ്ഗാദ്: ഇറാഖില്‍ സൈനിക കൂട്ടക്കൊല നടത്തിയ ഐസിസ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി. 2014ലെ സൈനിക കൂട്ടക്കൊല നടത്തിയ 36 സുന്നി ജിഹാദിസ്റ്റുകളുടെ വധശിക്ഷയാണ് ഇറാഖ് നടപ്പിലാക്കിയിട്ടുള്ളത്.

 ഐസിസില്‍ ചേര്‍ന്നു, ഇനി തിരിച്ചുവരവുണ്ടാകില്ല, മുംബൈ സ്വദേശിയെ സ്വാധീനിച്ചത് മുസ്ലിം പണ്ഡിതന്‍!!! ഐസിസില്‍ ചേര്‍ന്നു, ഇനി തിരിച്ചുവരവുണ്ടാകില്ല, മുംബൈ സ്വദേശിയെ സ്വാധീനിച്ചത് മുസ്ലിം പണ്ഡിതന്‍!!!

ഞായറാഴ്ച ദക്ഷിണ ഇറാഖില്‍ നസിറിയത്ത് ജയിലിലാണ് ഐസിസ് ഭീകരരുടെ വധശിക്ഷ നടപ്പിലാക്കിയതെന്ന് സര്‍ക്കാര്‍ പ്രതിനിധി യഹിയ അല്‍ നാസിരി വ്യക്തമാക്കി. 2014ല്‍ തിക്രിത്തിലെ സ്പീച്ചറിലെ സൈനിക ബെയ്‌സില്‍ നിന്ന് 1,700ഓളം സൈനികരെയാണ് ഐസിസ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ വധിച്ച് കുഴികളില്‍ കൂട്ടിയിട്ടിരിക്കുന്ന ഫോട്ടോകളാണ് ഐസിസ് പുറത്തുവിട്ടത്. 2015ല്‍ തിക്രിത്ത് ഇറാഖ് സേന തിരിച്ചുപിടിച്ചപ്പോള്‍ പിടികൂടിയ ഭീകരരുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഇറാഖി കോടതിയാണ് ഉത്തരവിട്ടത്.

isis4

കഴിഞ്ഞ മാസം ബാഗ്ദാദിലുണ്ടായ ബോംബ് ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതോടെ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് തീവ്രവാദക്കേസുകളില്‍ പിടിക്കപ്പെട്ട് ജയിലിലില്‍ കഴിയുന്ന കുറ്റവാളികളെ തൂക്കിലേറ്റാന്‍ വിധിച്ചത്.

English summary
Iraq excecute 36 ISIS men for massacre of hundreds of soldiers. Iraq excecute 36 ISIS men for massacre of hundreds of soldiers. Iraqi court approves after 300 people killed in a single blast in Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X