ഐസിസിന്റെ ഇറാഖില്‍ നിന്ന് ഒരു 'മിസ് ഇറാഖ്'... 43 വര്‍ഷത്തിന് ശേഷം, പച്ചക്കണ്ണുള്ള സുന്ദരി ഷൈമ ഖാസിം
ബാഗ്ദാദ്: ഇറാഖ് എന്ന് കേള്‍ക്കുമ്പോള്‍ ഓര്മ വരിക ക്രൂരന്മാരായ ഐസിസുകാരെയാണ്. ഇറാഖിന്റെ പലഭാഗങ്ങളും ഇപ്പോള്‍ ഐസിസിന്റെ പിടിയിലാണ്. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും വാര്‍ത്തകളൊന്നും തന്നെ അടുത്ത നാളുകളില്‍ ഇറാഖില്‍ നിന്ന് വന്നിട്ടില്ല.
ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും വര്‍ഷാവര്‍ഷം നടക്കുന്ന സൗന്ദര്യ മത്സരങ്ങളൊക്കെ ഇറാഖിന് അന്യമായിട്ട് ദശാബ്ദങ്ങള്‍ നാല് കഴിഞ്ഞിരിയ്ക്കുന്നു. ആ ചരിത്രമാണ് കഴിഞ്ഞ ദിവസം ഇല്ലാതായത്.

സൗന്ദര്യമത്സരം
മറ്റ് രാജ്യങ്ങളില്‍ പതിവായി നടക്കുന്നതുപോലെ ഒരു സൗന്ദര്യമത്സരം ആയിരുന്നില്ല ഇറാഖില്‍ നടന്നത്. ആഡംബരത്തിന് കുറവില്ലായിരുന്നുവെങ്കിലും മറ്റ് പല പ്രധാന പരിപാടികളും ഉണ്ടായിരുന്നില്ല.

ഷൈമ ഖാസിം
ഷൈമ ഖാസിമിനെയാണ് 'മിസ് ഇറാഖ്' ആയി തിരഞ്ഞെടുത്തത്. കിര്‍കുക്ക് സ്വദേശിനിയാണ് ഷൈമ.

പച്ചക്കണ്ണുള്ള സുന്ദരി
ഇരുപത് വയസ്സ് മാത്രമാണ് ഷൈമയുടെ പ്രായം. പച്ചക്കണ്ണുകളുള്ള ഷൈമയുടെ പേര് പ്രഖ്യാപിയ്ക്കുന്നതിന് മുമ്പ് തന്നെ സദസ്സ് ആര്ത്തുവിളിയ്ക്കുന്നുണ്ടായിരുന്നത്രെ.

സ്വിം സ്യൂട്ട് ഇല്ല, മദ്യമില്ല
സ്വിം സ്യൂട്ടിലുള്ള ക്യാറ്റ് വാക്കൊന്നും ഈ സൗന്ദര്യ മത്സരത്തില്‍ ഉണ്ടായിരുന്നില്ല. ചടങ്ങില്‍ മദ്യം ഒഴുകിയില്ല. പക്ഷേ ചടങ്ങ് ഗംഭീരമായിരുന്നു.

വസ്ത്രധാരണം
നഗ്നതാ പ്രദര്‍ശം അല്പം പോലും ഇല്ലാത്ത സൗന്ദര്യ മത്സരമായിരുന്നു ഇറാഖില്‍ നടന്നത്. മുട്ടിന് താഴേയ്ക്ക് ഇറക്കമുള്ള കുപ്പായമായിരുന്നു മത്സരാര്‍ത്ഥികളെല്ലാം തന്നെ ധരിച്ചിരുന്നത്.

സ്ലീവ്ലെസ്സ്
ശരീരം മുഴുവന്‍ മൂടിക്കൊണ്ടുള്ള സൗന്ദര്യ മത്സരം എന്നൊന്നും ഒരിയ്ക്കലും കരുതരുത്. മുട്ടിന് താഴെ ഇറക്കമുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെങ്കിലും 'സ്ലീവ് ലെസ്സ്' വസ്ത്രങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല.

എന്ത് ചെയ്യും പണം
സമ്മാനമായി കിട്ടുന്ന പണവും പ്രശസ്തിയും എല്ലാം എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഷൈമയ്ക്ക് ഉത്തരമുണ്ട്. ഇറാഖിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണവും പ്രശസ്തിയും ഉപയോഗിയ്ക്കും എന്നാണ് ഷൈമ പറഞ്ഞത്.

ഐസിസിന്റെ ഭീഷണി
ഐസിസിന്റെ ഭീഷണി നിലനില്ക്കുമ്പോള് തന്നെയാണ് സൗന്ദര്യ മത്സരം സംഘടിപ്പിയ്ക്കപ്പെട്ടത്. ബാഗ്ദാദ് ഹോട്ടലിന് പുറത്ത് യന്ത്രത്തോക്കുകളുമായി കാവല്‍ക്കാരും ഉണ്ടായിരുന്നു.

പുഞ്ചിരി വിരിയിച്ചു
ഇറാഖ് മുന്നോട്ടാണ് പോകുന്നത് എന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് ഷൈമ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്. ഇറാഖികളുടെ മുഖത്ത് പുഞ്ചിരിയി വിരിയിച്ച പരിപാടിയായിരുന്നു ഇതെന്നും ഷൈമ പറഞ്ഞു.

1972
നാല്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇറാഖില്‍ അവസാനമായി ഒരു സൗന്ദര്യ മത്സരം നടന്നത്. കൃത്യമായി പറഞ്ഞാല്‍ 1972 ല്‍.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications