കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ ഇറാഖില്‍ നിന്ന് ഒരു 'മിസ് ഇറാഖ്'... 43 വര്‍ഷത്തിന് ശേഷം, പച്ചക്കണ്ണുള്ള സുന്ദരി ഷൈമ ഖാസിം

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖ് എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക ക്രൂരന്‍മാരായ ഐസിസുകാരെയാണ്. ഇറാഖിന്റെ പലഭാഗങ്ങളും ഇപ്പോള്‍ ഐസിസിന്റെ പിടിയിലാണ്. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും വാര്‍ത്തകളൊന്നും തന്നെ അടുത്ത നാളുകളില്‍ ഇറാഖില്‍ നിന്ന് വന്നിട്ടില്ല.

ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും വര്‍ഷാവര്‍ഷം നടക്കുന്ന സൗന്ദര്യ മത്സരങ്ങളൊക്കെ ഇറാഖിന് അന്യമായിട്ട് ദശാബ്ദങ്ങള്‍ നാല് കഴിഞ്ഞിരിയ്ക്കുന്നു. ആ ചരിത്രമാണ് കഴിഞ്ഞ ദിവസം ഇല്ലാതായത്.

സൗന്ദര്യമത്സരം

സൗന്ദര്യമത്സരം

മറ്റ് രാജ്യങ്ങളില്‍ പതിവായി നടക്കുന്നതുപോലെ ഒരു സൗന്ദര്യമത്സരം ആയിരുന്നില്ല ഇറാഖില്‍ നടന്നത്. ആഡംബരത്തിന് കുറവില്ലായിരുന്നുവെങ്കിലും മറ്റ് പല പ്രധാന പരിപാടികളും ഉണ്ടായിരുന്നില്ല.

ഷൈമ ഖാസിം

ഷൈമ ഖാസിം

ഷൈമ ഖാസിമിനെയാണ് 'മിസ് ഇറാഖ്' ആയി തിരഞ്ഞെടുത്തത്. കിര്‍കുക്ക് സ്വദേശിനിയാണ് ഷൈമ.

പച്ചക്കണ്ണുള്ള സുന്ദരി

പച്ചക്കണ്ണുള്ള സുന്ദരി

ഇരുപത് വയസ്സ് മാത്രമാണ് ഷൈമയുടെ പ്രായം. പച്ചക്കണ്ണുകളുള്ള ഷൈമയുടെ പേര് പ്രഖ്യാപിയ്ക്കുന്നതിന് മുമ്പ് തന്നെ സദസ്സ് ആര്‍ത്തുവിളിയ്ക്കുന്നുണ്ടായിരുന്നത്രെ.

സ്വിം സ്യൂട്ട് ഇല്ല, മദ്യമില്ല

സ്വിം സ്യൂട്ട് ഇല്ല, മദ്യമില്ല

സ്വിം സ്യൂട്ടിലുള്ള ക്യാറ്റ് വാക്കൊന്നും ഈ സൗന്ദര്യ മത്സരത്തില്‍ ഉണ്ടായിരുന്നില്ല. ചടങ്ങില്‍ മദ്യം ഒഴുകിയില്ല. പക്ഷേ ചടങ്ങ് ഗംഭീരമായിരുന്നു.

വസ്ത്രധാരണം

വസ്ത്രധാരണം

നഗ്നതാ പ്രദര്‍ശം അല്‍പം പോലും ഇല്ലാത്ത സൗന്ദര്യ മത്സരമായിരുന്നു ഇറാഖില്‍ നടന്നത്. മുട്ടിന് താഴേയ്ക്ക് ഇറക്കമുള്ള കുപ്പായമായിരുന്നു മത്സരാര്‍ത്ഥികളെല്ലാം തന്നെ ധരിച്ചിരുന്നത്.

സ്ലീവ്‌ലെസ്സ്

സ്ലീവ്‌ലെസ്സ്

ശരീരം മുഴുവന്‍ മൂടിക്കൊണ്ടുള്ള സൗന്ദര്യ മത്സരം എന്നൊന്നും ഒരിയ്ക്കലും കരുതരുത്. മുട്ടിന് താഴെ ഇറക്കമുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെങ്കിലും 'സ്ലീവ് ലെസ്സ്' വസ്ത്രങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല.

എന്ത് ചെയ്യും പണം

എന്ത് ചെയ്യും പണം

സമ്മാനമായി കിട്ടുന്ന പണവും പ്രശസ്തിയും എല്ലാം എന്ത് ചെയ്യും എന്ന ചോദ്യത്തിന് ഷൈമയ്ക്ക് ഉത്തരമുണ്ട്. ഇറാഖിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണവും പ്രശസ്തിയും ഉപയോഗിയ്ക്കും എന്നാണ് ഷൈമ പറഞ്ഞത്.

ഐസിസിന്റെ ഭീഷണി

ഐസിസിന്റെ ഭീഷണി

ഐസിസിന്റെ ഭീഷണി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് സൗന്ദര്യ മത്സരം സംഘടിപ്പിയ്ക്കപ്പെട്ടത്. ബാഗ്ദാദ് ഹോട്ടലിന് പുറത്ത് യന്ത്രത്തോക്കുകളുമായി കാവല്‍ക്കാരും ഉണ്ടായിരുന്നു.

പുഞ്ചിരി വിരിയിച്ചു

പുഞ്ചിരി വിരിയിച്ചു

ഇറാഖ് മുന്നോട്ടാണ് പോകുന്നത് എന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് ഷൈമ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്. ഇറാഖികളുടെ മുഖത്ത് പുഞ്ചിരിയി വിരിയിച്ച പരിപാടിയായിരുന്നു ഇതെന്നും ഷൈമ പറഞ്ഞു.

 1972

1972

നാല്‍പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇറാഖില്‍ അവസാനമായി ഒരു സൗന്ദര്യ മത്സരം നടന്നത്. കൃത്യമായി പറഞ്ഞാല്‍ 1972 ല്‍.

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Iraq gets first beauty queen since 1972
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X