Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യക്ക് വന്‍ തിരിച്ചടി; ക്രൂഡ് ഓയിലില്‍ മറികടന്നത് മറ്റൊരു അറബ് രാഷ്ട്രം: അതും അമേരിക്കയില്‍

അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സൗദി അറേബ്യക്ക് തിരിച്ചടി. കഴിഞ്ഞ കുറേ കാലങ്ങളായി അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന അറബ് രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയായിരുന്നു മുന്നില്‍ . എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഗള്‍ഫ് രാഷ്ട്രത്തെ മറികടന്ന് പശ്ചിമേഷ്യയില്‍ തന്നേയുള്ള മറ്റൊരു രാജ്യം സൗദി അറേബ്യയുടെ സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്.

ഇറാഖാണ് അമേരിക്കയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയില്‍ സൗദി അറേബ്യയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ (ഇ ഐ എ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയുടെ ഏറ്റവും വലിയ രണ്ടാമത്തെ അറബ് എണ്ണ ഇറക്കുമതിക്കാരാണ് ഇറാഖ്.

saudi-arabia

ഒമ്പത് പ്രധാന രാജ്യങ്ങളിൽ നിന്നുള്ള കഴിഞ്ഞ ആഴ്‌ചയിലെ ശരാശരി യുഎസ് ക്രൂഡ് ഓയിൽ ഇറക്കുമതി 5.76 ദശലക്ഷം ബി പി ഡിയിലേക്ക് എത്തി. ഈ നിരക്ക് കഴിഞ്ഞ ആഴ്ചയിലേതിലെ 5.84 ദശലക്ഷം ബാരല്‍ എന്നതിലേതില്‍ നിന്നും 79000 ബാരല്‍ കുറവാണ് എന്നും ഇ ഐ എ കണക്കുകള്‍ പറയുന്നു. ഇക്കാലയളവില്‍ അമേരിക്കയിലേക്കുള്ള ഇറക്കുമതിയില്‍ ഇറാഖിനും സൗദി അറേബ്യക്കും തിരിച്ചടി നേരിട്ടെങ്കിലും സൗദിക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഇറാഖിന് ഗുണകരമായി മാറിയത്.

കഴിഞ്ഞ ആഴ്ച 212000 ബി പി ഡി എണ്ണയാണ് കഴിഞ്ഞയാഴ്ച ഇറാഖില്‍ നിന്നും അമേരിക്കയിലേക്ക് എത്തിയത്. അതിന് മുമ്പത്തെ ആഴ്ചത്തെ അളവ് 229000 ബി പി ഡിയായിരുന്നു. അതില്‍ നിന്നും 17000 ബാരലിന്റെ ഇടിവാണ് ഒരാഴ്ചകൊണ്ട് ഉണ്ടായിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ആഴ്‌ചയിൽ അമേരിക്ക ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതിൽ ഭൂരിഭാഗവും കാനഡയിൽ നിന്നാണ്. പ്രതിദിനം ശരാശരി 3.73 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിലാണ് അയല്‍ രാജ്യത്ത് നിന്നും എത്തിയത്.

മെക്‌സിക്കോയിൽ പ്രതിദിനം ശരാശരി 551000 ബാരലുകളും വെനിസ്വേലയിൽ ശരാശരി 353000 ബാരലുകളും അമേരിക്കയിലേക്ക് എത്തി. കൊളംബിയയിൽ നിന്ന് പ്രതിദിനം ശരാശരി 289000, ബ്രസീലിൽ നിന്ന് 280000, ലിബിയയിൽ നിന്ന് 189000, സൗദി അറേബ്യയിൽ നിന്ന് 87000, നൈജീരിയയിൽ 71,000 ബാരല്‍ എണ്ണയും കഴിഞ്ഞ ആഴ്ച അമേരിക്കയിലേക്ക് എത്തി.

അതേസമയം, കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയിലേക്കുള്ള ഇറാഖിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വലിയ വർധനവുണ്ടായിരുന്നു. നംവബംറില്‍ ആകെ ഇറക്കുമതിയുടെ 16 ശതമാനമായിരുന്നു ഇറാഖിന്റെ വിഹിതമെങ്കില്‍ ഡിസംബറില്‍ ഇത് 23 ശതമാനമായി ഉയർന്നു. മറ്റ് പ്രധാന പരമ്പരാഗത വ്യാപര പങ്കാളികളായ സൗദി അറേബ്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള ഇറക്കുമതി യഥാക്രമം 13 ശതമാനവും 10 ശതമാനവുമായിരുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+