കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന സര്‍വീസുകള്‍ക്ക് വിലക്ക്; കുര്‍ദ് മേഖല ഒറ്റപ്പെടുന്നു

  • By Desk
Google Oneindia Malayalam News

ഇര്‍ബില്‍: കുര്‍ദ് ഹിതപ്പരിശോധനയില്‍ പ്രതിഷേധിച്ച് ഇറാഖ് ഭരണകൂടം കുര്‍ദ് മേഖലയിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വെള്ളിയാഴ്ച വൈകിട്ടോടെ നിലവില്‍ വന്നു. സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ തീരുമാനിച്ചതോടെ മേഖലയിലെ ഇര്‍ബില്‍, സുലൈമാനിയ്യ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിലച്ചു. ആഭ്യന്തര സര്‍വീസുകള്‍ക്ക് വിലക്കില്ലാത്തത് കാരണം ഇനി ബഗ്ദാദ് വഴി മാത്രമേ ഇവിടെ നിന്നുള്ള യാത്രക്കാര്‍ പുറത്തേക്കും അകത്തേക്കും യാത്ര ചെയ്യാനാവൂ എന്ന സ്ഥിതിയാണ്.

ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി നടന്ന ഹിതപ്പരിശോധനയില്‍ കുര്‍ദുകള്‍ വന്‍ ഭൂരിപക്ഷത്തോടെ ഇറാഖില്‍ നിന്ന് വിട്ടുപോവുന്നതിനെ അനുകൂലിച്ചിരുന്നു. ഇതിനുള്ള ശിക്ഷാ നടപടയെന്ന നിലയിലാണ് കുര്‍ദ് മേഖലയിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ വിദേശ രാജ്യങ്ങളോട് ഇറാഖ് ഭരണകൂടം അഭ്യര്‍ഥിച്ചത്. ഇവിടേക്ക് പോവാന്‍ ഇറാഖിന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്നതിനാല്‍ തീരുമാനത്തിനെതിരായി സര്‍വീസ് നടത്താന്‍ ആര്‍ക്കും സാധിക്കില്ല.

plane

സര്‍വീസ് വിലക്കിന്റെ വാര്‍ത്ത പുറത്തുവന്നതോടെ കുര്‍ദ് പ്രദേശങ്ങളിലെ വിദേശികള്‍ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പുറത്തുകടക്കാനുള്ള തത്രപ്പാടിലായിരുന്നു വെള്ളിയാഴ്ച. പലരും ആവശ്യങ്ങള്‍ പൂര്‍ത്തിയാവും മുമ്പേ യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് നാടുകളിലേക്ക് തിരിച്ചു. സൗകര്യങ്ങള്‍ കുറഞ്ഞ ബഗ്ദാദ് എയര്‍പോര്‍ട്ടിന് കുര്‍ദ് മേഖലയിലെ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൂടി താങ്ങാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ആഭ്യന്തര സര്‍വീസ് അനുവദിച്ചിട്ടുണ്ടെങ്കിലും മേഖലയിലുള്ളവര്‍ക്ക് അത് ഗുണം ചെയ്യില്ല. മാത്രമല്ല, ഇറാഖിലേക്ക് യാത്രാവിലക്കുള്ള നിരവധി ആളുകള്‍ കുര്‍ദിസ്താന്‍ വിമാനത്താവളങ്ങള്‍ വഴിയാണ് യാത്രചെയ്യുന്നത്. പുതിയ തീരുമാനത്തോടെ അവരുടെ യാത്ര മുടങ്ങുകയാവും ഫലം.

കുര്‍ദ് ജനതയെ പട്ടിണിക്കിട്ട് കൊല്ലുകയാണ് ഇറാഖി ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്. പുതിയ യാത്രാവിലക്ക് നിലവില്‍ വന്നതോടെ കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ സാമ്പത്തിക മേഖല തകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം, ഹോട്ടല്‍, ഗതാഗതം തടങ്ങിയ മേഖലകളെയാണ് ഇത് നേരിട്ട് ബാധിക്കുക. ഹിതപ്പരിശോധനയില്‍ പ്രതിഷേധമുള്ള തുര്‍ക്കിയാവട്ടെ, കുര്‍ദിസ്താനുമായുള്ള അതിര്‍ത്തി അടയ്ക്കാനുള്ള നീക്കത്തിലാണ്. അങ്ങിനെയെങ്കില്‍ കുര്‍ദിസ്താനിലേക്കുള്ള ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയാവും. ഇതുവഴിയുള്ള എണ്ണ വ്യാപാരം തടയപ്പെടുന്നതോടെ മുഖ്യ സാമ്പത്തിക സ്രോതസ്സ് അടയ്ക്കപ്പെടുകയും ചെയ്യും.

English summary
A ban on international flights into Iraq's Kurdish region has gone into effect after the central government in Baghdad retaliated against a vote for secession that has also drawn opposition from neighbouring countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X