ഐസിസ് 500 കുട്ടികളെ തട്ടിയെടുത്തു, എന്തിനാണെന്നോ? മനസ് മരവിയ്ക്കുന്ന കൊടും ക്രൂരതയ്ക്ക്
ബാഗ്ദാദ്: ഇറാഖില്‍ നിന്നും ഐസിസ് തീവ്രവാദികള്‍ അഞ്ഞൂറിലെറ കുട്ടികളെ തട്ടിക്കൊണ്ട് പോയതായി സുരക്ഷ ഉദ്യോഗസ്ഥര്‍. ഇറാഖിലെ രണ്ട് പ്രവിശ്യകളില്‍ നിന്ന് മാത്രമായി 300 കുട്ടികളെ തട്ടിക്കൊണ്ട് പോയതായി അന്‍ബാര്‍ പ്രവിശ്യ കൗണ്‍സില്‍ അംഗം ഫര്‍ഹാന്‍ മുഹമ്മദ് പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഐസിസ് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് .
മനുഷ്യ ബോംബായി മാറ്റുന്നതിന് സ്‌കൂളുകള്‍ തകര്‍ത്ത് പോലും കുട്ടികളെ ഇവര്‍ കൊണ്ടു പോകാറുണ്ട്.അല്‍ റുതാബ്, അല്‍ ഖായിം, അനാഹ്, റാവ എന്നീ പട്ടണങ്ങളില്‍ നിന്ന് 400 കുട്ടികളെയാണ് തട്ടിയെടുത്തത്. ഇവരെ ഇറാഖിലേയും സിറിയയിലേയും ഐസിസ് കേന്ദ്രങ്ങളിലേയ്ക്കാണ് കൊണ്ടു പോകുന്നത് .

ദിയാല പ്രവിശ്യയില്‍ നിന്ന് നൂറ് കുട്ടികളെയാണ് തട്ടിയെടുത്തത്. ഇവരെ മനുഷ്യ ബോബംബായി ഉപയോഗിയ്ക്കുന്നതിനാണ് തട്ടിയെടുത്തതെന്ന് പൊലീസ് മേധാവികള്‍ പറയുന്നു . മൊസൂളില്‍ ഒട്ടേറെ സ്‌കൂളുകള്‍ തീവ്രവാദികള്‍ തകര്‍ത്തു. 120 കുട്ടികളെ ബാഗ്ദാദില്‍ നിന്നും കാണാതായിട്ടുണ്ട്. ഇവരെ ഇന്നും കണ്ടെത്താനായിട്ടില്ല . തട്ടിയെടുക്കുന്ന കുട്ടികളില്‍ പലരും ഇതിനോടകം മരിച്ചിട്ടുണ്ടാകാം എന്നും പൊലീസ് പറയുന്നു .


Click it and Unblock the Notifications