Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ് 300 യാസീദികളെ തലയറുത്തുകൊന്നു

ബാഗ്ദാദ്: ഇസ്ലാമിക് ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരതകള്‍ വീണ്ടും പുറത്തുവന്നു. ഇറാഖിലെ മൊസൂളിന് സമീപം 300 യാസീദി വംശജരെ തലയറുത്തുകൊന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ തങ്ങള്‍ അധിനതയിലാക്കിയ സ്ഥലങ്ങളില്‍ നിന്നും യാസീദികളെ ഐസിസ് തടവിലാക്കിയിരുന്നു. ഇവരെയാണ് നിര്‍ദ്ദയമായി കൊലപ്പെടുത്തിയതെന്നാണ് വിവരം.

ഇതോടെ യാസിദി വംശജരുടെ സുരക്ഷയ്ക്കായി ഇറാഖി സൈന്യം കാര്യമായെന്തെങ്കിലും ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. യാസീദി വംശജരെ മുഴുവനായി ഉന്മൂലനം ചെയ്യാനാണ് ഐസിസിന്റെ തീരുമാനം. പിടിയിലാകുന്ന പുരുഷന്മാരെ വെടിവെച്ചും ജീവനോടെ കുഴിച്ചുമൂടിയും കഴുത്തറുത്തുമൊക്കെ കൊല ചെയ്യുമ്പോള്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയാണ് ഐസിസിന്റെ രീതി.

isis

ഇതുവരെയായി പതിനായിരക്കണക്കിന് യാസിദികളെ ഐസിസ് കൊലപ്പെടുത്തിയിട്ടുണ്ട്. യാസീദികളെ വംശീയ ഉന്മൂലനം നടത്തുന്നതിന്റെ ഭാഗമായാണിതെന്ന് ഐസിസ് പറയുന്നു. ഇവരുടെ വീടുകളിലെ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയശേഷം ലൈംഗിക അടിമകളാക്കുകയും ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമാണ് ചെയ്യുന്നത്.

ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സ്ത്രീകളായ ബന്ദികളെ ചന്തകളില്‍വെച്ച് പരസ്യമായി വില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഐസിസിനെ തുരത്താന്‍ അമേരിക്കയും സഖ്യകക്ഷികളും ഭീകരരുടെ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ദിനംപ്രതി നൂറുകണക്കിന് നിരപരാധികളെ ഐസിസ് കൊന്നൊടുക്കുന്നത് തുടരുകതന്നെ ചെയ്യുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+