Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയം വിടുകയാണെന്ന് സദര്‍; അണികള്‍ക്ക് അരിശം... പ്രസിഡന്റിന്റെ കൊട്ടാരം കൈയ്യേറി, ആറാട്ട്

ബഗ്ദാദ്: ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരം കൈയ്യേറിയതും ആഡംബര സൗകര്യങ്ങള്‍ ഉപയോഗിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ വന്നത് രണ്ടു മാസം മുമ്പാണ്. സമാനമായ അവസ്ഥയാണ് ഇപ്പോള്‍ ഇറാഖില്‍. ഇവിടെ പ്രമുഖ ഷിയാ നേതാവ് മുഖ്തദ അല്‍ സദര്‍ രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചു.

തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് അരിശം മൂത്തു. അവര്‍ ബഗ്ദാദിലെ അതീവ സുരക്ഷയുള്ള മേഖലയിലേക്ക് ഇരച്ചെത്തുകയും പ്രസിഡന്റിന്റെ കൊട്ടാരവും മറ്റു സര്‍ക്കാര്‍ ഓഫീസുകളും കൈയ്യേറുകയും ചെയ്തു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതുവരെ 20 മരണം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

p

പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കടന്ന ജനക്കൂട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നീന്തല്‍ കുളത്തില്‍ നിന്നും പട്ടുമെത്തകളില്‍ കിടക്കുന്നതുമായ സമരക്കാരുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷിയാ പിന്തുണയുള്ള സര്‍ക്കാരാണ് ഇറാഖില്‍ ഭരണം നടത്തുന്നത്. ഇവര്‍ക്ക് അയല്‍ രാജ്യമായ ഇറാന്റെ പിന്തുണയുണ്ട്. എന്നാല്‍ ഇവരുമായി ശത്രുതയിലാണ് സദര്‍ അനുകൂലികള്‍. ഇരുവിഭാഗവും പരസ്പരം കല്ലേറുണ്ടായെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വിദേശ എംബസികളും സര്‍ക്കാര്‍ കാര്യാലയങ്ങളുമുള്ള ഗ്രീന്‍ സോണില്‍ യുദ്ധ സമാന സാഹചര്യമാണ്.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സദറിന്റെ പാര്‍ട്ടിയാണ് കൂടുതല്‍ സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ ഇവര്‍ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല. മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ സദര്‍ തയ്യാറായതുമില്ല. ഇറാന്റെ പിന്തുണയുള്ള ഷിയാ വിഭാഗവുമായും സഹകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ അദ്ദേഹം രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇറാഖില്‍ അരക്ഷിതാവസ്ഥയായി. അദ്ദേഹത്തിന്റെ അനുകൂലികള്‍ വലിയ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നത്. ഇതിനെ നേരിടാന്‍ സുരക്ഷാ വിഭാഗവും രംഗത്തിറങ്ങിയത് ആഭ്യന്തര യുദ്ധത്തിലേക്ക് വീണ്ടും ഇറാഖിനെ നയിക്കുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

എല്ലാവരും ശാന്തരാകണമെന്ന് ഇടക്കാല പ്രധാനമന്ത്രിയും സൈന്യവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്. തുടര്‍ന്ന് സൈന്യം കര്‍ഫ്യൂ പ്രഖ്യാപിച്ചു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി എന്നാണ് വാര്‍ത്തകള്‍. സ്വന്തമായി സായുധ സംഘമുള്ള വ്യക്തിയാണ് സദര്‍. പീസ് ബ്രിഗേഡ് എന്നാണ് ഇദ്ദേഹത്തിന്റെ സേനയുടെ പേര്. ഈ സംഘവും പട്ടാളവും തമ്മിലാണ് ബഗ്ദാദില്‍ വെടിവയ്പ്പുണ്ടായത്.

സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ അതിര്‍ത്തി അടച്ചു. ഇറാഖിലേക്ക് പോകരുതെന്ന് ജിസിസി രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇറാഖിലുള്ള തങ്ങളുടെ പൗരന്മാരെ കുവൈത്ത് ഉള്‍പ്പെടെ തിരിച്ചുവിളിച്ചു. അണികളോട് ശാന്തരാകാന്‍ സദര്‍ ആവശ്യപ്പെടണമെന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി അഭ്യര്‍ഥിച്ചു. എല്ലാവരും ആയുധം താഴെ വെക്കുംവരെ നിരാഹാര സമരം നടത്തുമെന്ന് സദറിന്റെ മുതിര്‍ന്ന അനുയായി പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+