ഇറാഖ് സേന ഐഎസിനെതിരായ അന്തിമപോരാട്ടത്തില്‍; താല് അഫാറില്‍ സൈനിക നടപടി തുടങ്ങി
ബഗ്ദാദ്: മൗസിലിലെ വിജയത്തിനു ശേഷം ഇറാഖ് അതിര്‍ത്തി നഗരമായ താല് അഫാറില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേ ഇറാഖ് സൈന്യം ശക്തമായ പോരാട്ടം തുടങ്ങി. ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൗസിലില്‍ നിന്ന് ഇറാഖി സൈനികരോട് പരാജയപ്പെട്ട ശേഷം സിറിയന്‍ അതിര്‍ത്തിയിലെ ഭീകരരുടെ അവസാന താവളമാണ് ഈ നഗരം.
'ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക'- സൈനിക നടപടി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി നടത്തിയ പ്രഖ്യാപനത്തില്‍ ശത്രുക്കളോട് അദ്ദേഹം വ്യക്തമാക്കി. 2014 മുതല്‍ ഈ നഗരത്തിന്റെ നിയന്ത്രണം എ.എസിന്റെ കൈയിലാണ്.

സൈനിക നടപടികള്‍ ഏതാനും ദിവസങ്ങളായി നടക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് ആക്രമണം ശക്തമാക്കിയത്. ഇതിനിടെ ഐ.എസ് കേന്ദ്രങ്ങള്‍ക്കെതിരേ യു.എസ് സഖ്യസേന വ്യോമാക്രമണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഭീകരരുടെ നിരവധി താവളങ്ങള്‍ തകര്‍ക്കാനായതായി യു.എസ് സൈനിക പ്രതിനിധി അവകാശപ്പെട്ടു.
പോരാട്ടം ശക്തമായതിനെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് പതിനായിരക്കണക്കിനാളുകള്‍ പലായനം ചെയ്തുതുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അബാദിയുടെ പ്രഖ്യാപനം വരുന്നതിന് തൊട്ട് മുമ്പ് സൈനികര്‍ നഗരവാസികള്‍ക്ക് മുന്നറിയിപ്പ് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. 1,400നും 1,600നുമിടയില്‍ ഐ.എസ് ഭീകരര്‍ താല് അഫാറിലുണ്ടെന്നാണ് സൈനികരുടെ കണക്കുകൂട്ടല്‍. മൗസിലില്‍ നിന്ന് ലഭിച്ച അനുഭവങ്ങളുടെ കരുത്തില്‍ താല് അഫാര്‍ തങ്ങള്‍ക്ക് വലിയ വെല്ലുവിളിയാവില്ലെന്നാണ് പ്രതീക്ഷയെന്ന് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ റസൂല്‍ പറഞ്ഞു.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications