കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ പുതുവത്സരത്തിന് മണിക്കൂറുകള്‍ അവശേഷിക്കെ സ്‌ഫോടനം: 21 പേര്‍ മരിച്ചു!!

  • By Sandra
Google Oneindia Malayalam News

ബാഗ്ദാദ്: ബാഗ്ദാദിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി ഇറാഖി പൊലീസ്. 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ സിനെക്ക് പ്രദേശത്തെ കടകള്‍ക്ക് സമീപത്ത് ശനിയാഴ്ച ആയിരുന്നു ആക്രമണം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. ഒക്ടോബറിന്റെ മധ്യത്തോടെ ഐസിസ് നടത്തി വരുന്ന ആക്രമണങ്ങള്‍ക്ക് സമാനമാണ് ബാഗ്ദാദിലെ ആക്രമണം. ഐസിസ് ആദിപത്യമുറപ്പിച്ച മൊസൂള്‍ പിടിച്ചെടുക്കുന്നതിനായി ഒക്ടോബര്‍ 17ലെ സൈനിക നീക്കത്തിന് ശേഷം ഇറാഖ് ജാഗ്രതയില്‍ കഴിയുന്നതിനിടെയാണ് പുതുവര്‍ഷത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആക്രമണത്തിന് സാക്ഷ്യം വഹിയ്ക്കുന്നത്.

iraq

സിനകിന് സമീപത്ത് കാറില്‍ നിക്ഷേപിച്ച സ്‌ഫോടക വസ്തുക്കള്‍ രാവിലെ തിരക്കുള്ള സമയത്ത് പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

English summary
Two bombs exploded in a busy market area in central Baghdad on Saturday, killing at least 21 people and wounding dozens, Iraqi police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X