കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിന്റെ കിര്‍ക്കുക്ക് ദൗത്യം വിജയം; കുര്‍ദുകളുടെ സ്വാതന്ത്ര്യ സ്വപ്‌നം ബാക്കി

ഇറാഖിന്റെ കിര്‍ക്കുക്ക് ദൗത്യം വിജയം; കുര്‍ദുകളുടെ സ്വാതന്ത്ര്യ സ്വപ്‌നം ബാക്കി

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നീക്കത്തിന്റെ ഭാഗമായി സപ്തംബര്‍ 25ന് കുര്‍ദുകള്‍ നടത്തിയ സ്വാതന്ത്ര്യ ഹിതപ്പരിശോധന വെറുതെയായി. സ്വാതന്ത്ര്യ നീക്കത്തെ തടയിടുന്നതിനായി കുര്‍ദുകളുടെ കൈവശമുള്ളതും എന്നാല്‍ അംഗീകൃത കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ കീഴില്‍ വരാത്തതുമായ കിര്‍ക്കുക്, നിനേവെ, ദിയാല പ്രവിശ്യകളുടെ നിയന്ത്രണം മിന്നലാക്രമണത്തിലൂടെ ഇറാഖി സൈന്യം പിടിച്ചടക്കിയതോടെയാണിത്.

ഇറാഖിന്റെ സമ്മര്‍ദ്ദം ഫലിച്ചില്ല; കുര്‍ദ് പാര്‍ലമെന്റും ഹിതപ്പരിശോധനാ തീരുമാനം അംഗീകരിച്ചുഇറാഖിന്റെ സമ്മര്‍ദ്ദം ഫലിച്ചില്ല; കുര്‍ദ് പാര്‍ലമെന്റും ഹിതപ്പരിശോധനാ തീരുമാനം അംഗീകരിച്ചു

ഇനി സ്വാതന്ത്ര്യ മോഹം വെറുതേ

ഇനി സ്വാതന്ത്ര്യ മോഹം വെറുതേ

നിലവില്‍ കുര്‍ദ് ഭരണകൂടത്തിന്റെ വരുമാനത്തിന്റെ മുഖ്യപങ്കും ലഭിക്കുന്ന എണ്ണസമ്പന്നമായ കിര്‍ക്കുക്കിന്റെ നിയന്ത്രണം നഷ്ടമായതോടെ ഇനി സ്വാതന്ത്ര്യം കിട്ടിയിട്ട് കാര്യമില്ല എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. കിര്‍ക്കുക്കില്‍ നിന്നുള്ള എണ്ണ തുര്‍ക്കി വഴിയുള്ള പൈപ്പ് ലൈന്‍ ഉപയോഗിച്ച് വ്യാപാരം നടത്തിയാണ് മസൂദ് ബര്‍സാനിയുടെ നേതൃത്വത്തിലുള്ള കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റ് ഭരണച്ചെലവിന്റെ സിംഹഭാഗവും കണ്ടെത്തിയിരുന്നത്. എന്നാല്‍ കിര്‍ക്കുക്ക് എണ്ണപ്പാടങ്ങളുടെ നിയന്ത്രണം ഇറാഖ് സേന പിടിച്ചെടുത്തതോടെ സ്വാതന്ത്ര്യമെന്ന വലിയ മോഹമാണ് കുര്‍ദുകളെ സംബന്ധിച്ചിടത്തോളം താല്‍ക്കാലികമായെങ്കിലും ഇല്ലാതായത്.

 കിര്‍ക്കുക്ക് കീഴടക്കിയത് മിന്നല്‍ വേഗതയില്‍

കിര്‍ക്കുക്ക് കീഴടക്കിയത് മിന്നല്‍ വേഗതയില്‍

കിര്‍ക്കുക്കിലും സമീപ പ്രവിശ്യയിലും ഇറാഖി സൈന്യം നേടിയ മിന്നല്‍ വിജയം അവര്‍ക്കു പോലും അംഗീകരിക്കാന്‍ പ്രയാസമുള്ള സ്ഥിതിയാണ്. കാരണം അമേരിക്കന്‍ പരിശീലനം സിദ്ധിച്ചവരും അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നവരുമായ കുര്‍ദ് പേഷ്‌മെര്‍ഗ സൈന്യവുമായി നീണ്ടുനില്‍ക്കുന്ന പോരാട്ടമായിരുന്നു ഇറാഖ് സേന പ്രതീക്ഷിച്ചത്. ഇറാഖ് സൈനികരും അവരെ സഹായിക്കാന്‍ ശിയാ-തുര്‍ക്കി സായുധസംഘമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസും ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പരന്നപ്പോള്‍ തന്നെ സര്‍വായുധ സജ്ജരായി കുര്‍ദ് സൈന്യം കിര്‍ക്കുക്ക് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്നു. ജനങ്ങളോട് ആയുധം കൈയിലെടുത്ത് നഗരത്തെ പ്രതിരോധിക്കാന്‍ നേതാക്കള്‍ ആഹ്വാനവും ചെയ്തിരുന്നു. എന്നാല്‍ വെറും 48 മണിക്കൂറിനുള്ളില്‍ കാര്യമായ ചെറുത്തുനില്‍പ്പുകളൊന്നുമില്ലാതെയാണ് മൂന്ന് പ്രവിശ്യകളില്‍ നിന്ന് കുര്‍ദ് സേന പിന്‍മാറിയത്.

 കുര്‍ദ് സ്വാതന്ത്ര്യം പഴങ്കഥയെന്ന് അബാദി

കുര്‍ദ് സ്വാതന്ത്ര്യം പഴങ്കഥയെന്ന് അബാദി

കിര്‍ക്കുക്കിന്റെ നിയന്ത്രണം സൈന്യത്തിന് ലഭിച്ച പശ്ചാത്തലത്തില്‍ കുര്‍ദ് സ്വാതന്ത്ര്യം എന്നത് പഴങ്കഥയായി മാറിയെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അബാദി പറഞ്ഞു. കിര്‍ക്കുക്കില്‍ മാത്രമല്ല, ദിബിസ്, അല്‍ മുല്‍തഖ, ഖബസ് തുടങ്ങിയ പ്രദേശങ്ങളിലെയും സുരക്ഷ ശക്തിപ്പെടുത്താന്‍ സൈനിക നടപടികളിലൂടെ സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ദിയാല പ്രവിശ്യയിലെ ഖനാഖിന്‍, ജലൗല എന്നിവിടങ്ങളിലും നിനേവെ പ്രവിശ്യയിലെ സിന്‍ജാര്‍, മഖ്മൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സൈനികരെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു.

 പലായനം ചെയ്തവര്‍ തിരിച്ചുവരുന്നു

പലായനം ചെയ്തവര്‍ തിരിച്ചുവരുന്നു

ഇറാഖി സൈനിക സന്നാഹത്തിന്റെ പശ്ചാത്തലത്തില്‍ ആക്രമണ ഭീതി മൂലം കിര്‍ക്കുക്കില്‍ നിന്ന് പലായനം ചെയ്ത തദ്ദേശവാസികള്‍ തിരിച്ചെത്തിത്തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ഇറാഖി സൈനികരും കുര്‍ദ് പേഷ്‌മെര്‍ഗയും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ പെടുമെന്ന ഭീതിയാല്‍ ആയിരക്കണക്കിനാളുകള്‍ നാടും വീടും ഉപേക്ഷിച്ച് പോയിരുന്നു. എന്നാല്‍ കുര്‍ദുകള്‍ വലിയ ചെറുത്തുനില്‍പ്പൊന്നുമില്ലാതെ കീഴടങ്ങിയ പശ്ചാത്തലത്തില്‍ വീടുകള്‍ക്കോ മറ്റോ നാശനഷ്ടങ്ങളൊന്നും സംഭവിക്കാത്തതിനാലാണ് തിരിച്ചുവരവ് എളുപ്പമായത്.

 ഏതാനും പേഷ്‌മെര്‍ഗകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഏതാനും പേഷ്‌മെര്‍ഗകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അതേസമയം, ഇറാഖ് സൈന്യത്തിന്റെ കിര്‍ക്കുക്ക് നടപടിക്കിടെ ചിലയിടങ്ങളുണ്ടായ ചെറുത്തുനില്‍പ്പ് ശ്രമങ്ങളില്‍ ഏതാനും കുര്‍ദ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ പ്രധാന നഗരമായ സുലൈമാനിയ്യയിലെ ആശുപത്രികളില്‍ മാത്രം 25ലേറെ പേഷ്‌മെര്‍ഗകളുടെ മൃതദേഹങ്ങളെത്തിയതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ കൂടാനിടയുണ്ടെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

English summary
Iraq's military says it achieved its objectives in a lightning-quick operation that saw troops sweep through disputed Kurdish-held territory in a punishing riposte to an independence vote last month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X