കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റവര്‍ഷം കൊണ്ട് ഇറാഖില്‍ നിന്ന് ഐസിസിനെ കെട്ടുകെട്ടിയ്ക്കും... വീരവാദമാണോ?

Google Oneindia Malayalam News

ബാഗ്ദാദ്: റമാദി നഗരം ഐസിസ് തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തതോടെ ഇറാഖിന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചോ? ഒറ്റ വര്‍ഷം കൊണ്ട് ഐസിസിനെ തറപറ്റിയ്ക്കുമെന്നാണ് ഇപ്പോള്‍ ഇറാഖിന്റെ വാദം.

ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല അബാദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒന്നര വര്‍ഷത്തിനിടെ ഇറാഖി സൈന്യം ഐസിസിനെതിരെ നേടിയ ഏറ്റവും വലിയ വിജയമായിരുന്നു കഴിഞ്ഞ ദിവസം റമാദിയിലേത്.

ISIS

ഐസിസിന്റെ പതനത്തിനായിരിയ്ക്കും 2016 സാക്ഷ്യം വഹിയ്ക്കുക എന്നാണ് അബാദി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. റമാദിയില്‍ നേടിയ വിജയത്തിന് അദ്ദേഹം സൈന്യത്തെ പ്രശംസിയ്ക്കുകയും ചെയ്തു.

ഐസിസിന്റെ ശക്തി കേന്ദ്രമായ മൊസ്യൂള്‍ പിടിച്ചെടുക്കുകയാണ് സൈന്യത്തിന്റെ അടുത്ത ലക്ഷ്യം. ഇത് വിജയിയ്ക്കുകയാണെങ്കില്‍ മാത്രമേ ഐസിസിനെ പൂര്‍ണമായും ഇല്ലാതാക്കാമെന്ന സ്വപ്‌നം സഫലമാകൂ എന്ന് ഇറാഖികള്‍ക്ക് നന്നായി അറിയാം.

സൗദി അറേബ്യയ്ക്കും ഇസ്രായേലിനും എതിരെ യുദ്ധം പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ഐസിസ് ഇപ്പോള്‍. സിറിയയിലാണെങ്കില്‍ റഷ്യന്‍ സൈന്യവും അമേരിയ്ക്കന്‍ സൈന്യവും ശക്തമായ വ്യോമാക്രമണം നടത്തുന്നും ഉണ്ട്.

English summary
A triumphant Iraqi Prime Minister Haider al-Abadi declared on Monday that the coming year would see his forces defeat Islamic State, after his military achieved its first major victory since collapsing in the face of the fighters 18 months ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X