കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറേബ്യയില്‍ പ്രതിഷേധ കൊടുങ്കാറ്റ്; ഇറാഖില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു, വീണ്ടും വിപ്ലവം

Google Oneindia Malayalam News

ബഗ്ദാദ്: അറബ് ലോകത്ത് വീണ്ടും ജനങ്ങള്‍ തെരുവിലിറങ്ങുമെന്ന സൂചന നല്‍കി ഇറാഖില്‍ വന്‍ പ്രക്ഷോഭം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ രാജ്യമെങ്ങും പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സുരക്ഷാ വിഭാഗം ആയുധമെടുത്തു. നൂറിലധികം പേര്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 4000ത്തിലധികം പേര്‍ക്ക് പരിക്കുണ്ട്.

സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടാനാണ് സാധ്യത. അഞ്ച്ദിവസം മുമ്പ് സമാധാനപരമായി തുടങ്ങിയ പ്രതിഷേധം രാജ്യമെങ്ങും അതിവേഗം വ്യാപിക്കുകയായിരുന്നു. 2011ല്‍ തുണീഷ്യയില്‍ തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ചരിത്രമായി മാറിയ മുല്ലപ്പൂ വിപ്ലവമായത്. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഇറാഖില്‍. വിശദാംശങ്ങള്‍.....

100 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

100 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

100 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടെന്ന് ഇറാഖ് പാര്‍ലമെന്റിന്റെ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. ബഗ്ദാദിലെ അല്‍ അറബിയ്യ ടെലിവിഷന്റെയും അസോഷ്യേറ്റഡ് പ്രസിന്റെയും ഓഫീസ് സമരക്കാര്‍ അടിച്ചുതകര്‍ത്തു. സമരത്തിന്റെ മറവില്‍ വ്യാപകമായി അക്രമങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിഷേധത്തിന് കാരണം

പ്രതിഷേധത്തിന് കാരണം

ഇറാഖില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. വൈദ്യുതിയും വെള്ളവും പല മേഖലകളിലും ലഭ്യമല്ല. അഴിമതി വ്യാപകമാണ്. അഴിമതി നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 168ാം സ്ഥാനമാണ് ഇറാഖിന്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഒരു രാജ്യത്ത് ഇത്രയും ദാരിദ്ര്യമുണ്ടാകാന്‍ കാരണമെന്തെന്നാണ് പ്രക്ഷോഭകരുടെ ചോദ്യം. യുവാക്കളാണ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത്.

സര്‍ക്കാര്‍ ശ്രമങ്ങള്‍

സര്‍ക്കാര്‍ ശ്രമങ്ങള്‍

പ്രതിഷേധം വ്യാപിക്കാതിരിക്കാന്‍ തലസ്ഥാനത്ത് പോലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. എന്നിട്ടും പ്രക്ഷോഭം വ്യാപിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ബസറയില്‍ തുടങ്ങിയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് ഇത്തവണ ശക്തിപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന.

 സദ്ദാം ഹുസൈന് ശേഷം

സദ്ദാം ഹുസൈന് ശേഷം

സദ്ദാം ഹുസൈനെ അമേരിക്കന്‍ സൈന്യം പിടികൂടി തൂക്കിലേറ്റിയ ശേഷം പിന്നീട് ഇറാഖില്‍ അധികാരത്തിലെത്തിയത് ഷിയാ ഭൂരിപക്ഷമുള്ള സര്‍ക്കാരാണ്. ഇതില്‍ സുന്നികളായ ഒരുവിഭാഗം കടുത്ത അതൃപ്തിയിലാണ്. ഇവരാണ് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.

ആയുധം ഉപയോഗിച്ച് പോലീസ്

ആയുധം ഉപയോഗിച്ച് പോലീസ്

പ്രക്ഷോഭകരെ ആയുധം ഉപയോഗിച്ച് പോലീസ് പലയിടങ്ങളിലും നേരിട്ടു. ഇതോടെ വന്‍ കൂട്ടക്കൊലകാളാണ് നടക്കുന്നത്. പലയിടത്തുനിന്നും വിവരങ്ങള്‍ പുറംലോകത്ത് എത്തിയിട്ടില്ല. സുന്നി ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് പ്രതിഷേധം ശക്തിപ്പെടുന്നത്. രാജ്യം വീണ്ടും അസ്ഥിരപ്പെടുമോ എന്നാണ് സര്‍ക്കാരിന്റെ ഭീതി.

പാകിസ്താനൊപ്പം നിന്ന തുര്‍ക്കിക്ക് എട്ടിന്റെ പണിയുമായി ഇന്ത്യ; 1600 കോടിയുടെ കരാര്‍ റദ്ദാക്കുംപാകിസ്താനൊപ്പം നിന്ന തുര്‍ക്കിക്ക് എട്ടിന്റെ പണിയുമായി ഇന്ത്യ; 1600 കോടിയുടെ കരാര്‍ റദ്ദാക്കും

English summary
Iraq protest: 100 dead as demonstrations continue into fifth day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X