കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഓഫീസിലേക്ക് ഇരച്ചുകയറി ജനം; 40 പേരെ വെടിവച്ചുകൊന്നു; ഇറാഖില്‍ വന്‍ പ്രക്ഷോഭം

Google Oneindia Malayalam News

ബഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഇറാഖില്‍ ശക്തിപ്പെടുന്നു. സര്‍ക്കാര്‍ ഓഫീസിലേക്കും സായുധ സംഘങ്ങളുടെ ഓഫീലേക്കും ഇരച്ചുകയറിയ ജനക്കൂട്ടം വന്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ബഗ്ദാദിലെ ഗ്രീന്‍ സോണിലേക്ക് കടന്ന ജനങ്ങള്‍ക്ക് നേരെയാണ് സുരക്ഷാ വിഭാഗം ശക്തമായ വെടിവയ്പ്പ് നടത്തിയത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ വെടിവയ്പ്പ് നടന്നു. 2000ത്തിലധികം പേര്‍ക്ക് പരിക്കുണ്ട്. കഴിഞ്ഞമാസം സമാനമായ വെടിവയ്പ്പില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഴിമതി അവസാനിപ്പിക്കുക, തൊഴില്‍ ലഭ്യമാക്കുകക, സര്‍ക്കാര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം....

കാരുണ്യം പ്രതീക്ഷിക്കേണ്ടെന്ന് പ്രധാനമന്ത്രി

കാരുണ്യം പ്രതീക്ഷിക്കേണ്ടെന്ന് പ്രധാനമന്ത്രി

സംഘര്‍ഷത്തിലേക്ക് നയിക്കുന്ന സംഭവങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് മതപണ്ഡിതരം ഐക്യരാഷ്ട്രസഭയും ആഹ്വാനം ചെയ്തു. അക്രമത്തിലേര്‍പ്പെടുന്നവരോട് യാതൊരു കാരുണ്യവും കാണിക്കില്ലെന്ന് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി വ്യക്തമാക്കി. മന്ത്രിസഭ അഴിച്ചുപണിയുമെന്നും പ്രക്ഷോഭകരുടെ ആവശ്യം പരിഗണിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 ബഗ്ദാദില്‍ സംഭവിച്ചത്

ബഗ്ദാദില്‍ സംഭവിച്ചത്

വെള്ളിയാഴ്ച രാവിലെ വന്‍ ജനക്കൂട്ടമാണ് ബഗ്ദാദിലെ തഹ്രീര്‍ ചത്വരത്തില്‍ ഒത്തുകൂടിയത്. മിക്കതും യുവജനങ്ങളായിരുന്നു. ഗ്രീന്‍ സോണിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പോലീസ് വെടിവച്ചു. കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിനിടെയാണ് രണ്ടു പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്.

സൈനിക കേന്ദ്രത്തിന് തീവയ്ക്കാന്‍ ശ്രമം

സൈനിക കേന്ദ്രത്തിന് തീവയ്ക്കാന്‍ ശ്രമം

ദിവാനിയയില്‍ സുരക്ഷാ സേനയുടെ ആസ്ഥാനത്തിന് തീവയ്ക്കാന്‍ ചിലര്‍ ശ്രമിച്ചു. തീ ആളിപടര്‍ന്ന് 12 പേര്‍ മരിച്ചുവെന്നാണ് വിവരം. എത്രപേര്‍ മരിച്ചുവെന്ന കൃത്യമായ വിവരം ലഭ്യമല്ല. 68 സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മരിച്ചവരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.

പ്രതിഷേധം നടത്തുന്നത് സുന്നികള്‍

പ്രതിഷേധം നടത്തുന്നത് സുന്നികള്‍

സുന്നികളാണ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്. ഇറാഖിലെ ഭരണകൂടം ഷിയാ ഭൂരിപക്ഷമാണ്. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അതുകൊണ്ടുതന്നെ ഷിയാ സായുധസംഘങ്ങള്‍ പ്രക്ഷോഭകര്‍ക്കെതിരെ രംഗത്തുവരുമോ എന്ന ആശങ്കയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ രാജ്യം വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങും.

ഒക്ടോബര്‍ ഒന്നിന് തുടക്കം

ഒക്ടോബര്‍ ഒന്നിന് തുടക്കം

ഒക്ടോബര്‍ ഒന്നിനാണ് ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയത്. തൊഴില്‍ രഹിതരായ യുവാക്കളായിരുന്നു മുന്നില്‍. എന്നാല്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ പോലീസ് ആയുധം ഉപയോഗിച്ചതോടെ രക്തച്ചൊരിച്ചിലായി. ഇതോടെ വളരെ വേഗം സമരം രാജ്യവ്യാപകമായി. ഒക്ടോബറില്‍ സമരക്കാര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്ക് സൗദിയുടെ ഏഴ് ലക്ഷം കോടി രൂപ; മോദി റിയാദിലേക്ക്, 29ന് നിര്‍ണായക കൂടിക്കാഴ്ചഇന്ത്യയിലേക്ക് സൗദിയുടെ ഏഴ് ലക്ഷം കോടി രൂപ; മോദി റിയാദിലേക്ക്, 29ന് നിര്‍ണായക കൂടിക്കാഴ്ച

English summary
Iraq protests: 40 dead as mass unrest descends into chaos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X