കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ വീണ്ടും വ്യോമാക്രമണം; മിസൈലുകള്‍ പതിച്ചത് യുഎസ് എംബസിക്ക് സമീപം

Google Oneindia Malayalam News

Recommended Video

cmsvideo
3 Rockets Hit Baghdad's Green Zone Near US Embassy | Oneindia Malayalam

ബാഗ്ദാദ്: ഇറാന്‍-അമേരിക്ക സംഘര്‍ഷത്തിന് അയവില്ലെന്നതിന്‍റെ സൂചനയുമായി ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലാണ് മൂന്ന് റോക്കറ്റുകള്‍ പതിച്ചത്. ശക്തമായ ആക്രമണമാണ് ഉണ്ടായതെങ്കിലും ആളപായം ഒന്നും ഇല്ലെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ: അലന്റെയും താഹയുടേയും വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കുംപന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ: അലന്റെയും താഹയുടേയും വീട് പ്രതിപക്ഷ നേതാവ് സന്ദർശിക്കും

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകളാണ് ഇത്തരം ആക്രമണത്തിന് കാരണം എന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ മാസങ്ങളിലും ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയായ ഗ്രീന്‍ സോണില്‍ ആക്രമണം നടന്നിരുന്നു. റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന വലിയ സൈറണ്‍ മുഴങ്ങിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 rockets

ഖുദ്സ് ഫോഴ്സ് തലവന്‍ സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നേരത്തെ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. 13 ഓളം മിസൈലുകൾ നടത്തിയ ആക്രമണത്തിൽ 80 യുഎസ് സൈനികർ കൊല്ലപ്പെട്ടെന്നായിരുന്നു അന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നത്. എന്നാൽ ആക്രമണത്തിൽ യുഎസ് സൈനികർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്.

ദില്ലി തിരഞ്ഞെടുപ്പ്: കെജ്രിവാളിന് എതിരാളി രൊമേഷ് സബ്രവാൾ, കോൺഗ്രസിന്റെ രണ്ടാം പട്ടിക പുറത്ത്!!ദില്ലി തിരഞ്ഞെടുപ്പ്: കെജ്രിവാളിന് എതിരാളി രൊമേഷ് സബ്രവാൾ, കോൺഗ്രസിന്റെ രണ്ടാം പട്ടിക പുറത്ത്!!

English summary
iraq: rockets hit Bhagdad’s Green Zone near US embassy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X