കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിലേക്ക് പോകൂ എന്ന് ശിയാ മിലീഷ്യയോട് യു.എസ്, പോവേണ്ടവരല്ലെന്ന് ഇറാഖ്

വീട്ടിലേക്ക് പോകൂ എന്ന് ശിയാ മിലീഷ്യയോട് യു.എസ്, പോവേണ്ടവരല്ലെന്ന് ഇറാഖ്

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശിയാ സായുധ സംഘങ്ങള്‍ ഇറാഖില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവണമെന്ന അമേരിക്കന്‍ ആവശ്യം ഇറാഖ് തള്ളി. ഇറാഖിനെ ഐ.എസ്സില്‍ നിന്ന് രക്ഷിക്കാന്‍ ഇറാനില്‍ നിന്ന് പരിശീലനം നേടി ഇറാഖിലെത്തുകയും ദൗത്യത്തില്‍ വന്‍വിജയം നേടുകയും ചെയ്ത പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിനോടാണ് ഇനി വീട്ടിലേക്ക് പോയിക്കൊള്ളൂ എന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ബഗ്ദാദില്‍ അവിചാരിതമായി സന്ദര്‍ശനത്തിനെത്തിയ ടില്ലേഴ്‌സനോട് ഇറാന്‍ പോരാളികളെ അങ്ങനെ പറഞ്ഞയക്കാന്‍ പറ്റില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി തുറന്നടിച്ചു. ടില്ലേഴ്‌സനുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് ഇറാഖ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

മീൻകറി കൂട്ടി ചോറുണ്ട് കുളിക്കാതെ ക്ഷേത്രത്തിൽ കയറി മുഖ്യമന്ത്രി സിദ്ധരാമയ്യ.. വൈറലായി ചിത്രങ്ങൾ!!
ശിയാ സായുധ പോരാളികള്‍ ഇറാഖി പൗരന്‍മാരാണെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് വേണ്ടി മഹത്തായ ത്യാഗങ്ങള്‍ ചെയ്തവരാണെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അവരെ പറഞ്ഞുവിടാനാവില്ലെന്നുമായിരുന്നു അബാദിയുടെ നിലപാട്. ഇറാഖി സ്ഥാപനങ്ങളുടെ ഭാഗമാണ് പി.എം.എഫ്, രാജ്യത്തിന്റെയും മേഖലയുടെയും പ്രതീക്ഷയായ അവര്‍ക്ക് പ്രോല്‍സാഹനം നല്‍കുകയാണ് വേണ്ടത്- അദ്ദേഹം തുറന്നടിച്ചു. ഇറാഖിലെ ഇറാന്‍ സ്വാധീനം കുറയ്ക്കാനും അതുവഴി മേഖലയിലെ കൂടുതല്‍ രാഷ്ട്രങ്ങളില്‍ ഇറാന്‍ ഇടപെടുന്നത് തടയുവാനുമുള്ള സൗദി സഖ്യത്തിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്.

iraqmap

ടില്ലേഴ്‌സന്റെ പ്രസ്താവനയ്‌ക്കെതിരേ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫും രൂക്ഷമായി പ്രതികരിച്ചിരുന്നു. ഐ.എസ്സിനെതിരേ രാജ്യത്തിന് വേണ്ടി പോരാടിയ ഇറാഖികള്‍ ഏത് രാജ്യത്തേക്ക് മടങ്ങിപ്പോവണമെന്നാണ് അമേരിക്ക പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. പെട്രോഡോളറില്‍ മാത്രം കണ്ണുംവച്ച് നടക്കുന്ന യുഎസ് വിദേശകാര്യമന്ത്രിക്ക് നാണമില്ലേ എന്നും ട്വിറ്റര്‍ സന്ദേശത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി ചോദിച്ചു. ശിയാ പോരാളികളുടെ പിന്തുണയോടെ കുര്‍ദിസ്താന്‍ പേഷ്‌പെര്‍ഗയില്‍ നിന്ന് ഇറാഖി സൈന്യം കിര്‍ക്കുക്ക് പ്രവിശ്യയെ മോചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പ്രസ്താവന.
English summary
iraq says pmf is hope of iraq and region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X