കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ നിന്ന് സൈന്യം മൊസൂളിനെ മോചിപ്പിച്ചു; സൈന്യത്തിന്റെ മുന്നേറ്റം ശക്തമായ കര യുദ്ധത്തിലൂടെ

  • By Akshay
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖില്‍ പടിഞ്ഞാറന്‍ മൊസൂള്‍ ഐസിസില്‍ നിന്ന് മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. മൊസൂള്‍ വിമാനത്താവളം പിടിക്കാന്‍ ശക്തമായ പോരാട്ടം തുടരുകയാണ്. ശക്തമായ കര യുദ്ധത്തിലൂടെയാണ് സൈന്യം മുന്നേറ്റം നടത്തി മൊസൂള്‍ ഐസിസില്‍ നിന്നും മോചിപ്പിച്ചത്.

പോരാട്ടത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു. ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിക്കാനുള്ള ദൗത്യത്തില്‍ സാധാരണക്കാരും പങ്കു ചേരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വതന്ത്രമായ മേഖലകളില്‍ ജനം ആഹ്ലാദ പ്രകടം നടത്തി. ടൈഗ്രീസ് നദിയുടെ പരിസര പ്രദേശങ്ങള്‍ ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

ISIS

ഇറാഖ്, സിറിയ രാജ്യങ്ങളുടെ ഗണ്യമായ ഭാഗം നിയന്ത്രണത്തിലാക്കിയ ഐസിസ് ഭീകരരുടെ പക്കല്‍ നിന്ന് മൊസൂള്‍ നഗരം തിരിച്ച് പിടിക്കാന്‍ അമേരിക്കയും ഇറാഖും സംയുക്ത സേനാ നീക്കം നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സേനാ നീക്കത്തിന്റെ വിശദാംശങ്ങള്‍ നേരത്തെ പരസ്യമാക്കുന്ന അപൂര്‍വ്വതയോടെയാണ് ഈ പ്രഖ്യാപനം ഉണ്ടായിരുന്നത്.

English summary
Iraq — Iraq opened the next chapter in its offensive to drive the Islamic State out of Mosul on Sunday, preparing an assault on the western half of the city. Overnight, planes carpeted the ground with leaflets, directly appealing to the group’s fighters to surrender.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X