കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടനാവിരുദ്ധമെന്നു പരാതി; കുര്‍ദ് ഹിതപരിശോധന നിര്‍ത്തിവയ്ക്കണമെന്ന് ഇറാഖ് സുപ്രീം കോടതി

കുര്‍ദ് ഹിതപരിശോധന നിര്‍ത്തിവയ്ക്കണമെന്ന് ഇറാഖ് സുപ്രിംകോടതി

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഈ മാസം 25ന് നടത്താന്‍ നിശ്ചയിച്ച സ്വാതന്ത്ര്യ ഹിതപ്പരിശോധന നിര്‍ത്തിവയ്ക്കാന്‍ ഇറാഖ് സുപ്രിം കോടതി കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റിനു നിര്‍ദേശം നല്‍കി. ഹിതപ്പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ സുപ്രിംകോടതി തീര്‍പ്പുകല്‍പ്പിക്കുന്നതു വരെ അത് നിര്‍ത്തിവയ്ക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. എട്ട് എം.പിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഹിതപ്പരിശോധനയുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് അന്യായം ഫയല്‍ ചെയ്തിരിക്കുന്നതെന്ന് കോടതി വക്താവ് ആയാസ് അല്‍ സമൂക്ക് പറഞ്ഞു. പ്രധാമന്ത്രിയുടെ ഓഫീസും കുര്‍ദ് നീക്കത്തിനെതിരേ കോടതിയെ സമീപിച്ചിട്ടുണ്ട്.

നീക്കം ഉപേക്ഷിക്കാന്‍ ഇറാഖ് പാര്‍ലമെന്റ് നേരത്തേ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് യു.എന്നും അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളും തുര്‍ക്കി, ഇറാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു. എന്നാല്‍ മുന്‍ തീരുമാനവുമായി മുന്നോട്ടുപോവുമെന്നായിരുന്നു കുര്‍ദ് നേതാവ് മസൂദ് ബര്‍സാനിയുടെ നിലപാട്. സുപ്രിംകോടതി കൂടി വിഷയത്തില്‍ ഇടപെട്ടതോടെ കുര്‍ദ് നിലപാടില്‍ മാറ്റമുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഹിതപ്പരിശോധനയെത്തുടര്‍ന്ന് സ്വാതന്ത്ര്യ പ്രഖ്യാപനമല്ല തങ്ങളുദ്ദേശിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട ഗൗരവതരമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും മസൂദ് ബര്‍സാനി പറഞ്ഞു.

iraqmap

ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യോജിച്ച പോരാട്ടം നടക്കുന്ന ഈ സമയത്ത് ഹിതപ്പരിശോധന നടത്തുന്നത് പോരാട്ടത്തെ ക്ഷീണിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്ക, ബിട്ടന്‍, ഉള്‍പ്പെടെയുള്ള ശക്തികള്‍ ഇതിനെ എതിര്‍ക്കുന്നത്. ഇസ്രായേല്‍ മാത്രമാണ് ഹിതപ്പരിശോധനയ്ക്ക് അനുകൂലമായി നിലപാടെടുത്തത്.

25 ദശലക്ഷത്തോളം വരുന്ന കുര്‍ദ് ജനവിഭാഗങ്ങള്‍ ഇറാഖിനു പുറമെ, തുര്‍ക്കി, ഇറാന്‍, സിറിയ എന്നീ രാജ്യങ്ങളിലായി ചിതറിക്കിടക്കുകയാണ്. അവരുടെ സ്വാതന്ത്ര്യവാഞ്ഛയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തങ്ങളുടെ ചിരകാല സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള ഏറ്റവും നല്ല അവസരമായാണ് കുര്‍ദുകള്‍ ഹിതപ്പരിശോധനയെ കാണുന്നത്. ഹിതപ്പരിശോധനയെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കുര്‍ദ് പതാകയുമേന്തി രാത്രികാലങ്ങളില്‍ പോലും തെരുവുകളില്‍ ആനന്ദനൃത്തം ചവിട്ടുന്ന പതിനായിരങ്ങള്‍ വിളിച്ചോതുന്നതും മറ്റൊന്നല്ല.

English summary
Iraq's supreme court Monday ordered the suspension of a September 25 referendum on the independence of Iraqi Kurdistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X