കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്‍ദ് ഹിതപ്പരിശോധന ഭരണഘടനാവിരുദ്ധമായിരുന്നുവെന്ന് ഇറാഖ് സുപ്രിംകോടതി

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: സ്വയംഭരണാധികാര പ്രദേശമായ കുര്‍ദിസ്താന്‍ സെപ്തംബറില്‍ നടത്തിയ സ്വാതന്ത്ര്യ ഹരിതപ്പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് ഇറാഖ് സുപ്രിംകോടതി വിധിയെഴുതി. അതുകൊണ്ട് തന്നെ സെപ്തംബര്‍ 25ന് നടന്ന ഹിതപ്പരിശോധനയുടെ ഫലത്തെയും അതുമൂലമുള്ള പ്രത്യാഘാതങ്ങളെയും റദ്ദ് ചെയ്യുന്നതായി സുപ്രിംകോടതി വ്യക്തമാക്കി. എട്ട് ഇറാഖി എം.പിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഹിതപ്പരിശോധനയുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് അന്യായം ഫയല്‍ ചെയ്തിരുന്നത്. ഹരജി സ്വീകരിച്ച ഉടന്‍ തന്നെ ഹിതപ്പരിശോധന നിര്‍ത്തിവയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയുടെ തീരുമാനത്തെ ആദരിക്കുമെന്ന് കഴിഞ്ഞയാഴ്ച കുര്‍ദിസ്താന്‍ ഭരണകൂടം അറിയിച്ചിരുന്നു.

ഐസിസില്‍ ചേര്‍ന്നവര്‍ നാട്ടില്‍ തിരിച്ചെത്തി... 20ലേറെ പേര്‍, 12ഉം മലയാളികള്‍?ഐസിസില്‍ ചേര്‍ന്നവര്‍ നാട്ടില്‍ തിരിച്ചെത്തി... 20ലേറെ പേര്‍, 12ഉം മലയാളികള്‍?

എന്നാല്‍ കോടതിവിധിയെയും ഇറാഖി കേന്ദ്രസര്‍ക്കാരിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നിരാകരിച്ച് ഹിതപ്പരിശോധനയുമായി മുന്നോട്ടുപോവുകയായിരുന്നു മസൂദ് ബര്‍സാനിയുടെ നേതൃത്വത്തിലുള്ള കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടം ചെയ്തത്. വോട്ടെടുപ്പിലാവട്ടെ ഭൂരിപക്ഷം കുര്‍ദുകളും സ്വാതന്ത്ര്യത്തെ അനുകൂലിച്ചു. ഇതോടെ ഇറാഖ് ഭരണകൂടവുമായുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാവുകയായിരുന്നു.

iraq

ഹിതപ്പരിശോധനയെ തുടര്‍ന്ന് കുര്‍ദിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഇറാഖ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. താല്‍ക്കാലികമായി കുര്‍ദുകള്‍ കൈയടക്കിവച്ചിരുന്ന എണ്ണസമ്പന്നമായ കിര്‍ക്കുക്ക് പ്രവിശ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇറാഖ് സൈന്യം പിടിച്ചെടുക്കുകയും ചെയ്തു. അതോടെ പ്രതിസന്ധിയിലായ കുര്‍ദ് സര്‍ക്കാര്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

ഹിതപ്പരിശോധന അസാധുവാക്കിയാല്‍ മാത്രമേ കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടവുമായി ചര്‍ച്ചയുള്ളൂ എന്നതായിരുന്നു ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അബാദിയുടെ നിലപാട്. എന്നാല്‍ ഹിതപ്പരിശോധനാ ഫലം താല്‍ക്കാലികമായി മരവിപ്പിക്കാമെന്ന് ബര്‍സാനി വാഗ്ദാനം ചെയ്‌തെങ്കിലും ഇറാഖ് വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇറാഖ് സൈനിക നടപടിയിലേക്ക് നീങ്ങിയത്. പ്രതിസന്ധി പരിഹരിക്കാന്‍ ഇരുവിഭാഗവും ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് യു.എന്‍ രക്ഷാ സമിതി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

25 ദശലക്ഷത്തോളം വരുന്ന കുര്‍ദ് ജനവിഭാഗങ്ങള്‍ ഇറാഖിനു പുറമെ, തുര്‍ക്കി, ഇറാന്‍, സിറിയ എന്നീ രാജ്യങ്ങളിലായി ചിതറിക്കിടക്കുകയാണ്. അവരുടെ സ്വാതന്ത്ര്യവാഞ്ഛയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തങ്ങളുടെ ചിരകാല സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനുള്ള ഏറ്റവും നല്ല അവസരമായാണ് കുര്‍ദുകള്‍ ഹിതപ്പരിശോധനയെ കണ്ടത്. എന്നാല്‍ അത് തങ്ങള്‍ക്ക് കൂടുതല്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന തിരിച്ചറിവിലാണിപ്പോള്‍ കുര്‍ദുകള്‍.

English summary
iraq top court declares kurd referendum unconstitutional
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X