ആര് പറഞ്ഞു ഇറാഖില്‍ ഐസിസ് ശോഷിച്ചെന്ന്? ഒറ്റയടിക്ക് കൊന്നത് 70 ഓളം ഇറാനി ഷിയാക്കളെ... കൊടം ക്രൂരത
തീര്‍ത്ഥാടന കേന്ദ്രമായ കെര്‍ബാലയില്‍ നിന്ന് മടങ്ങുകയായിരുന്ന ഷിയ വിഭാഗക്കാരായ ഇറാനികളെ ലക്ഷ്യം വച്ചായിരുന്നു സ്ഫോടനം
ബാഗ്ദാദ്: മൊസ്യൂള്‍ നഗരം ഐസിസില്‍ നിന്ന് പിടിച്ചെടുക്കാന്‍ സൈനിക നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഐസിസ് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഇതില്‍ എത്രയുണ്ട് സത്യം.
കഴിഞ്ഞ ദിവസം ഇറാഖിലെ ഹില്ല നഗരത്തില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് എഴുപതില്‍ പരം ആളുകളാണ്. ഇവരില്‍ ഭൂരിപക്ഷം പേരും ഇറാനില്‍ നിന്നുള്ള ഷിയ തീര്‍ത്ഥാടകര്‍ ആണ്. ഒരു പെട്രോള്‍ പമ്പിന് മുന്നില്‍ വച്ച് ട്രക്ക് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്.

ഇറാഖിലെ കെര്‍ബാലയിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ഷിയ തീര്‍ത്ഥാടകരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഷിയാക്കളെ കടുത്ത ശത്രുക്കളായി കാണുന്നവരാണ് സുന്നികളായ ഐസിസുകാര്‍.
കൊല്ലപ്പെട്ടവരില്‍ 10 ല്‍ താഴെ മാത്രമേ ഇറാഖികളുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ഞൂറ് ലിറ്റര്‍ അമോണിയം നൈട്രേറ്റ് ആണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ചാവേര്‍ ട്രക്കോടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications