ഇറാഖി സൈന്യത്തിന് മുന്നില്‍ അടിപതറി ഐസിസ്, 40% പ്രദേശങ്ങളും ഐസിസിന് നഷ്ടമായി, കാണൂ
ബാഗ്ദാദ്: സിറിയയിലേത് പോലെ ഇറാഖില്‍ ഐസിസിന് മേല്‍ക്കൈ നേടാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഓരോ സാധാരണക്കാരനായ ഇറാഖിയുടേയും ജീവിതത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് പേടി സ്വപ്‌നം തന്നെയാണ്. ഒരിയ്ക്കല്‍ ഐസിസിനെ ഭയന്നോടിയവരാണ് ഇറാഖി സൈന്യം. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. റമാദി നഗരം ഐസിസില്‍ നിന്നും തിരികെ നേടിയതാണ് ഇറാഖി സൈന്യത്തിന് പുതിയ ഊര്‍ജ്ജം പകരുന്നത്.
റമാദിയില്‍ ഐസിസിന്റെ പിടിയിലായിരുന്ന ഒട്ടേറെ കുടുംബങ്ങളെ കഴിഞ്ഞ ദിവസങ്ങളിലായ സൈന്യം മോചിപ്പിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. റമാദിയുടെ മോചനത്തിന് ശേഷം ഐസിസിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പാണ് ഇറാഖി സൈന്യം നടത്തുന്നത്.

റമാദി പകരുന്ന ഊര്‍ജ്ജം
ഐസിസുകാരുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു റമാദി. ഈ നഗരത്തെ 2015 ഡിസംബറിലാണ് ഇറാഖി സൈന്യം മോചിപ്പിയ്ക്കുന്നത്. മെയ് മാസം മുതല്‍ ഐസിസിന്റെ നിയന്ത്രണത്തിലായിരുന്ന റമാദി. ഭീകരരില്‍ നിന്നും റമാദി തിരിച്ച് പിടിച്ചത് ഇറാഖി സൈന്യത്തിന് പകരുന്ന ആത്മവിശ്വാസം ചെറുതല്ല

ഇപ്പോഴും
റമാദി മോചിപ്പിച്ചെങ്കിലും നൂറുകണക്കിന് ഐസിസുകാര്‍ ഈ നഗരത്തില്‍ ഇപ്പോഴുമുണ്ട്

മോചിപ്പിച്ചു
ഐസിസ് ബന്ദികളാക്കിയിരുന്ന ഒട്ടേറെ കുടുംബങ്ങളെ സൈന്യം മോചിപ്പിച്ചു

തിരിച്ചടി
ശക്തി കേന്ദ്രങ്ങളില്‍ പോലും ഐസിസിനെതിരെ ഇറാഖി സൈന്യം കടന്നാക്രമണം നടത്തുകയാണ്. അല്‍ ഖായിമില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഉന്നത ഐസിസ് ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. അബു അബ്ദുള്ള ഖുറൈഷി എന്നയാളാണ് കൊല്ലപ്പെട്ടത്.

40 ശതമാനവും
ഇറാഖില്‍ പിടിച്ചെടുത്തതില്‍ 40 ശതമാനവും ഐസിസിന് നഷ്ടമായതായി അമേരിയ്ക്ക അടുത്തിടെ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications