കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന കോട്ടയും ഐഎസിന് നഷ്ടമായി; അല്‍ ഖൈം തിരിച്ചുപിടിച്ചതായി ഇറാഖ്

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ അവസാന കോട്ടയായ അല്‍ഖൈം നഗരം ഇറാഖി സൈന്യം തിരിച്ചുപിടിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി വ്യക്തമാക്കി. സിറിയന്‍ അതിര്‍ത്തിയുമായി ചേര്‍ന്ന് കിടക്കുന്ന അന്‍ബാര്‍ പ്രവിശ്യയിലെ നഗരങ്ങളാണ് ഇറാഖ് സേന പിടിച്ചെടുത്തത്. അമേരിക്കന്‍ വ്യോമസേനയുടെയും ശിയാ പോരാളികളായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസിന്റെയും സഹായത്തോടെയാണ് അതിര്‍ത്തിയിലെ 600 കിലോമീറ്റര്‍ വിശാലമായ പ്രദേശങ്ങളില്‍ നിന്ന് ഐ.എസ് ഭടന്‍മാരെ തുരത്തിയത്.

മഥുരയില്‍ ബാങ്ക് മാനേജര്‍ വിദേശി വനിതയെ ബലാത്സംഗം ചെയ്തു
പ്രദേശത്തിന്റെ 90 ശതമാനത്തിലേറെ പ്രദേശങ്ങളുടെ നിയന്ത്രണം ഇറാഖ് സേനയുടെ കൈയിലാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യൂഫ്രട്ടീസ് നദിക്ക് തെക്കുള്ള കര്‍ബലയും മോചിപ്പിക്കപ്പെട്ടവയില്‍ പെടുമെന്ന് ലഫ്. ജനറല്‍ അബ്ദുല്‍ ആമിര്‍ റാഷിദ് യാരല്ലാ പറഞ്ഞു. ഐ.എസ്സില്‍ നിന്ന് സിറിയന്‍ സേന പിടിച്ചെടുത്ത ദേര്‍ അസ്സൂര്‍ പ്രവിശ്യയിലേക്കുള്ള ഹുസൈബ സൈനിക ചെക്ക്‌പോയിന്റിന്റ നിയന്ത്രണവും ഇറാഖി സേന പിടിച്ചെടുത്തു. റെക്കോര്‍ഡ് വേഗത്തില്‍ ദൗത്യം നിറവേറ്റിയ ഇറാഖ് സൈനികരെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ഒക്ടോബര്‍ 26നായിരുന്നു അല്‍ഖൈം തിരിച്ചുപിടിക്കാനുള്ള സൈനിക ദൗത്യം ആരംഭിച്ചത്. അതിര്‍ത്തിയിലെ ചെക്ക്‌പോയിന്റുകളുടെ നിയന്ത്രണം കൈക്കലാക്കുന്നതോടെ സിറിയയില്‍ നിന്ന് ഇറാഖിലേക്കും തിരിച്ചുമുള്ള ഐ.എസ് ഭീകരരുടെ ഒഴുക്ക് തടയുകയായിരുന്നു ലക്ഷ്യം.

isisnew

സിറിയയുമായുള്ള എല്ലാ അതിര്‍ത്തി ക്രോസിംഗുകളും തുറക്കാനാണ് പദ്ധതിയെന്നും എന്നാല്‍ മേഖലയില്‍ നിന്ന് ഐ.എസ് ഭീഷണി പൂര്‍ണമായി ഇല്ലാതാക്കിയാല്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ശക്തമായ രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളെ മേഖലയില്‍ നിയോഗിക്കും.
haideral

ഇവിടെ നിരവധി രഹസ്യ സൈനിക താവളങ്ങളുണ്ടെന്നാണ് സംശയമെന്നും എന്നാല്‍ അവയെ പൂര്‍ണമായും നശിപ്പിച്ച ശേഷം മാത്രമേ തുടര്‍നടപടികളുമായി മുന്നോട്ടുപോവാനാവൂ എന്നും സൈനിക നേതാവ് പറഞ്ഞു. യൂഫ്രട്ടീസ് നദിക്കരയിലെ ഏതാനും പ്രദേശങ്ങളുടെ നിയന്ത്രണം ഇപ്പോഴും ഐ.എസ്സിന്റെ കൈയിലാണെന്നും ഇറാഖി സൈനികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ പ്രദേശങ്ങളില്‍ നിന്നുകൂടി പോരാളികളെ തുരത്താന്‍ സാധിച്ചാല്‍ മാത്രമേ സമ്പൂര്‍ണ വിജയം അവകാശപ്പെടാനാവൂ എന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

English summary
Iraqi Prime Minister Haider Al-Abadi on Friday announced the liberation of the border town of Al-Qaim in Anbar province from Daesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X