കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്‍ദിസ്താന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി സ്ഥാനമൊഴിയുന്നു

കുര്‍ദിസ്താന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി സ്ഥാനമൊഴിയുന്നു

  • By Desk
Google Oneindia Malayalam News

ഇര്‍ബില്‍: ഇറാഖിലെ കുര്‍ദിസ്താന്‍ റീജ്യനല്‍ ഗവണ്‍മെന്റ് തലവന്‍ മസൂദ് ബര്‍സാനി സ്ഥാനമൊഴിയുന്നു. ഒക്ടോബറിനു ശേഷം പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ആഗ്രഹമില്ലെന്ന് കാണിച്ച് ബര്‍സാനി കുര്‍ദിഷ് പാര്‍ലമെന്റിന് ശനിയാഴ്ച കത്തെഴുതിയിരുന്നു. കത്ത് ഞായറാഴ്ച പാര്‍ലമെന്റ് പരിഗണിക്കും. പ്രസിഡന്റിന്റെ അധികാരങ്ങള്‍ വീതിച്ചുനല്‍കാനാണ് പദ്ധതിയെന്നറിയുന്നു.

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനൊപ്പം തന്നെ; ഗുജറാത്തില്‍ ബിജെപിയുടെ മറുതന്ത്രം
സപ്തംബര്‍ 25ലെ കുര്‍ദ് സ്വാതന്ത്ര്യ ഹിതപ്പരിശോധനയെ തുടര്‍ന്നുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പ്രതിഷേധം ശക്തമായിരുന്നു. ഇറാഖില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കുര്‍ദ് നിയന്ത്രണത്തിലായിരുന്ന എണ്ണ സമ്പന്നമായ കിര്‍ക്കുക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കുര്‍ദുകളില്‍ നിന്ന് പിടിച്ചെടുത്തത് വലിയ തിരിച്ചടിയായിരുന്നു. ബര്‍സാനി ഉള്‍പ്പെടെയുള്ളവരുടെ നയതന്ത്ര വീഴ്ചയാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

masoudbarzani2

ഇതേത്തുടര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കാബിനറ്റ് തലവന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാന്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. കിര്‍ക്കുക്ക് നഷ്ടമായതിനെ തുടര്‍ന്ന് ബര്‍സാനി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ ഗോരാന്‍ മൂവ്‌മെന്റ് പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി.

പ്രസിഡന്റിന്റെ അധികാരങ്ങള്‍ ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയ്ക്കിടയില്‍ എങ്ങനെ നന്നായി വീതിച്ചുനല്‍കാമെന്നാണ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുകയെന്ന് കുര്‍ദിസ്താന്‍ എം.പി ഇദെന്‍ മഹറൂഫ് പറഞ്ഞു. അതിനിടെ, കുര്‍ദ് അതിര്‍ത്തിയിലെ പല കേന്ദ്രങ്ങളിലും ഇറാഖി സൈന്യവുമായി കുര്‍ദ് സൈനികര്‍ പരസ്പരമുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചതായി കുര്‍ദ് കമാന്റര്‍മാര്‍ അറിയിച്ചു. ബാക്കിയുള്ള സ്ഥലങ്ങളില്‍ കൂടി വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നും അവര്‍ പറഞ്ഞു.

English summary
Iraqi Kurdistan’s leader Masoud Barzani will not extend his presidential term beyond Nov.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X