കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന് വന്‍ തിരിച്ചടി; കോണ്‍സുലേറ്റിന് നേരെ ആക്രമണം, പതാക വലിച്ചുകീറി, കര്‍ബലയില്‍ വെടിവയ്പ്

Google Oneindia Malayalam News

ബഗ്ദാദ്: പശ്ചിമേഷ്യയില്‍ ഇറാന് തിരിച്ചടി ലഭിക്കുന്നുവെന്ന വാര്‍ത്തകളാണ് വരുന്നത്. ഇറാഖിലെ കര്‍ബലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ഇറാന്റെ കോണ്‍സുലേറ്റ് ആക്രമിച്ചു. അതേസമയം ലബ്‌നാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിച്ചിട്ടുണ്ട്. ഷിയാക്കളുടെ സ്വാധീന മേഖലയായ കര്‍ബലയില്‍ ഇറാന്റെ കോണ്‍സുലേറ്റ് ആക്രമിക്കപ്പെട്ടത് അവരുടെ സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയാണ്.

ഇറാഖില്‍ ഷിയാ ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് ഭരണത്തില്‍. ഇറാന്റെ എല്ലാവിധ പിന്തുണയും അവര്‍ക്കുണ്ട്. എന്നാല്‍ നിലവില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ സുന്നികളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കൂടുതല്‍ വിവരങ്ങള്‍....

ഷിയാക്കളുടെ വിശുദ്ധ നഗരം

ഷിയാക്കളുടെ വിശുദ്ധ നഗരം

ഷിയാക്കളുടെ വിശുദ്ധ നഗരമാണ് കര്‍ബല. ഇവിടെയുള്ള ഇറാന്റെ കോണ്‍സുലേറ്റാണ് ആക്രമിക്കപ്പെട്ടത്. ഓഫീസ് മന്ദിരം വളഞ്ഞ സമരക്കാര്‍ അകത്ത് കയറി വ്യാപക നാശനഷ്ടങ്ങള്‍ വരുത്തി. ഇറാന്റെ പതാക വലിച്ചുകീറി ഇറാഖിന്റെ പതാക നാട്ടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പോലീസ് വെടിയുതിര്‍ത്തു

പോലീസ് വെടിയുതിര്‍ത്തു

കര്‍ബലയിലെ ഇറാന്റെ ഓഫീസിലേക്കുള്ള വഴിയില്‍ സമരക്കാര്‍ ടയര്‍ കത്തിച്ചു തടസമുണ്ടാക്കി. ഓഫീസിലേക്ക് കല്ലേറുണ്ടായി. ഇതോടെ സമരക്കാരെ നേരിടാന്‍ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ബഗ്ദാദിന് തെക്കുള്ള ചരിത്രപ്രസിദ്ധമായ നഗരമാണ് കര്‍ബല.

 വന്‍ പോലീസ് സംഘം

വന്‍ പോലീസ് സംഘം

ഇറാഖില്‍ കഴിഞ്ഞ കുറച്ചാഴ്ചകളാണ് സര്‍ക്കാര്‍ വിരുദ്ധ സമരം നടക്കുകയാണ്. തലസ്ഥാനമായ ബഗ്ദാദിലും ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിലുമാണ് സമരം ശക്തിപ്പെട്ടിരിക്കുന്നത്. സമരം ശക്തിപ്പെട്ട സ്ഥലങ്ങളിലെല്ലാം വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

250ലധികം പേര്‍ കൊല്ലപ്പെട്ടു

250ലധികം പേര്‍ കൊല്ലപ്പെട്ടു

എല്ലായിടത്തും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സംഘര്‍ഷത്തിലെത്തിയിട്ടുണ്ട്. 250ലധികം പേരാണ് ഇതുവരെ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. മിക മരണങ്ങളും പോലീസ് വെടിവയ്പിനിടെയാണ്. അതേസമയം, കര്‍ബലയില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ സമരക്കാര്‍ കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ല.

സര്‍ക്കാര്‍ രാജിവയ്ക്കണം

സര്‍ക്കാര്‍ രാജിവയ്ക്കണം

അമേരിക്കന്‍ സൈന്യം പിന്‍മാറിയ ശേഷം ഇറാഖില്‍ നിലവില്‍ വന്ന ഭരണകൂടത്തെ അഴിച്ചുപണിയണമെന്നാണ് സമരക്കാരുടെ ആവശ്യം. അടിമുടി അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ സര്‍ക്കാര്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സമരക്കാര്‍ പറയുന്നു.

സിപിഎമ്മുകാര്‍ക്കെതിരെ യുഎപിഎ; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി, അവര്‍ മുദ്രാവാക്യം വിളിച്ചുസിപിഎമ്മുകാര്‍ക്കെതിരെ യുഎപിഎ; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി, അവര്‍ മുദ്രാവാക്യം വിളിച്ചു

English summary
Iraqi protesters attack Iran consulate in Karbala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X