ഒറ്റഗര്‍ഭത്തില്‍ 13 കുട്ടികള്‍ !
ബാഗ്ദാദ്: ഭാര്യയ്ക്ക് പ്രസവിയ്ക്കാന്‍ കഴിയില്ലെന്ന് കരുതി ഭര്‍ത്താവ് രണ്ടാമത് വിവാഹിതനായി. എന്നാല്‍ ഭര്‍ത്താവിനെയും നാട്ടുകാരെയും ഞെട്ടിച്ച് കൊണ്ട് സ്ത്രീ 13 കുട്ടികളെ ഒരേസമയം ഗര്‍ഭം ധരിച്ചു.40 കാരിയായ ഇറാഖി സ്ത്രീയാണ് 13 കുട്ടികള്‍ക്ക് ജന്മം നല്‍കാനൊരുങ്ങുന്നത്. 24 വര്‍ഷങ്ങള്‍ക്ക മുന്‍പ് വിവാഹിതയായ ഇവര്‍ക്ക് ഇരട്ടകുട്ടികള്‍ ഉള്‍പ്പടെ ഏഴ് കുട്ടികള്‍ ഉണ്ട്. ഇപ്പോള്‍ ഗര്‍ഭത്തിലുള്ള 13 കുട്ടികളില്‍ 4പേര്‍ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സലാഹുദ്ദീന്‍ പ്രവിശ്യയിലെ കര്‍ഷകനാണ് സത്രീയുടെ ഭര്‍ത്താവായ ഫാദില്‍ അല്‍ അസാവി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ ഗര്‍ഭിണിയാകാത്തതിനെത്തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നു. ഇപ്പോള്‍ തന്റെ ഭാര്യ 13 കുട്ടികളെ ഗര്‍ഭം ധരിച്ചത് ഏറെ സന്തോഷിപ്പിയ്ക്കുന്നുവെന്ന് ഫാദില്‍ പറഞ്ഞു.
തക്രീദ് ആശുപത്രിയിലെ ഡോക്ടര്‍ മിക്തം അല്‍ ജാബൗറിയാണ് സ്ത്രീ 13 കുട്ടികളെ ഗര്‍ഭം ധരിച്ച കാര്യം സ്ഥിരീകരിച്ചതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളില്‍ നാല് പേര്‍ മരിച്ചുവെന്നും ഇവരുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. സ്ത്രീ ആരോഗ്യവതിയാണെന്നും അപൂര്‍വ്വങ്ങളായ ഗര്‍ഭങ്ങളില്‍ ഒന്നാണിതെന്നും ഡോക്ടര്‍ പറഞ്ഞു. മാസങ്ങള്‍ കഴിയും തോറും ഗര്‍ഭത്തിലുള്ള കുട്ടികളില്‍ കൂടുതല്‍ പേരും മരിയ്ക്കുമെന്നും വളരെ കുറച്ച് പേര്‍ മാത്രമേ ജീവനോടെ ഉണ്ടാകു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications