'പാമ്പിന്റെ തല വെട്ടിമാറ്റി': ഐആർജിസി സൈനിക ആസ്ഥാനം തകർത്തെന്ന് യുഎസ്
മധ്യപൂർവേഷ്യയിൽ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നടപടിയിൽ ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) ആസ്ഥാനം പൂർണ്ണമായും തകർത്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. "പാമ്പിന്റെ തല വെട്ടിമാറ്റി" എന്ന വിശേഷണത്തോടെയാണ് ഈ വലിയ സൈനിക നീക്കത്തെ യുഎസ് അധികൃതർ വിശേഷിപ്പിച്ചത്. സൈനിക ആക്രമണങ്ങൾ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ യുദ്ധസമാന സാഹചര്യം തുടരുകയാണ്.
യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട ഔദ്യോഗിക ഫാക്ട് ഷീറ്റിൽ ആക്രമിക്കപ്പെട്ട പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ പട്ടിക നൽകിയിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ടവ താഴെ പറയുന്നവയാണ്.
*കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ: ഇറാനിയൻ സൈനിക നീക്കങ്ങളെയും തന്ത്രങ്ങളെയും ഏകോപിപ്പിക്കുന്ന പ്രധാനപ്പെട്ട കമാൻഡ് സെന്ററുകൾ പൂർണ്ണമായും യുഎസ് ആക്രമണത്തിൽ തകർന്നു.

*ഐആർജിസി ജോയിന്റ് ആസ്ഥാനം: ഐആർജിസിയുടെ തന്ത്രപ്രധാനമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ആസ്ഥാനമാണ് ആക്രമണത്തിലൂടെ ഇല്ലാതായത്.
*ഐആർജിസി എയറോസ്പേസ് ഫോഴ്സ് ആസ്ഥാനം: മിസൈൽ വിക്ഷേപണങ്ങളും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളും നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രം യുഎസ് ലക്ഷ്യമാക്കിയിരുന്നു.
*ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് സിസ്റ്റംസ്: ഇറാന്റെ ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കുന്നതിൽ യുഎസ് സൈന്യം വിജയിച്ചു.
*ബാലിസ്റ്റിക് മിസൈൽ സൈറ്റുകൾ: വൻതോതിൽ മിസൈലുകൾ ശേഖരിച്ചുവെച്ചിരുന്ന കേന്ദ്രങ്ങൾ തകർക്കപ്പെട്ടു.
ഇറാനിയൻ നാവികസേനയുടെ കപ്പലുകളും അന്തർവാഹിനികളും: നാവിക മേഖലയിലെ ഇറാന്റെ സ്വാധീനം കുറയ്ക്കുന്നതിനായി അവരുടെ കപ്പലുകൾക്കും അന്തർവാഹിനികൾക്കും നേരെ ആക്രമണം നടന്നു.
*ആന്റി-ഷിപ്പ് മിസൈൽ സൈറ്റുകൾ: മേഖലയിലെ കടൽ ഗതാഗതത്തെ ഭീഷണിപ്പെടുത്തിയിരുന്ന മിസൈൽ സൈറ്റുകൾ യുഎസ് തകർത്തു.
*സൈനിക ആശയവിനിമയ കേന്ദ്രങ്ങൾ: ഇറാന്റെ സൈനിക ആശയവിനിമയ ശൃംഖലയെ പൂർണ്ണമായും തടസ്സപ്പെടുത്താൻ സൈന്യത്തിന് സാധിച്ചു.
ഈ സൈനിക നടപടികൾ ഇറാനിയൻ സൈനിക ശക്തിയെ വലിയ തോതിൽ ദുർബലപ്പെടുത്തിയതായി അമേരിക്ക അവകാശപ്പെടുന്നു. തുടർച്ചയായ മൂന്നു ദിവസങ്ങളായി നടക്കുന്ന ഈ ആക്രമണം, പ്രദേശത്തെ സൈനിക ശക്തിയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങൾ എണ്ണ വിതരണത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ തന്നെ എണ്ണ വിപണിയിൽ ഇതിന്റെ പ്രതിഫലനങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്.
ഇറാൻ വരും ദിവസങ്ങളിൽ എങ്ങനെ പ്രതികരിക്കുമെന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഒരു വലിയ യുദ്ധത്തിലേക്ക് ഇത് നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. സമാധാനപരമായ ചർച്ചകൾക്ക് സാധ്യതയുണ്ടോ അതോ യുദ്ധം കൂടുതൽ കടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരാൻ ഇനിയുമെടുക്കും ദിവസങ്ങൾ. ഈ യുദ്ധസാഹചര്യം മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.












Click it and Unblock the Notifications