കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ ജീവനക്കാരനോട് വംശീയ അധിക്ഷേപം: ഐറിഷ് അഭിഭാഷക ആത്മഹത്യ ചെയ്തു

  • By Desk
Google Oneindia Malayalam News

ഈസ്റ്റ് സസെക്സ്: മദ്യലഹരിയില്‍ എയര്‍ ഇന്ത്യ ക്രുവിനോട് വംശിയ അധിക്ഷേപം നടത്തി ജയില്‍ ശിക്ഷ അനുഭവിച്ച അഭിഭാഷക ആത്മഹത്യ ചെയ്തു. ഐറിഷ് സ്വദേശി, സിമോണെ ബേണ്‍സ് ആണ് ആത്മഹത്യ ചെയ്തത്. എയര്‍ ഇന്ത്യ ക്രൂവിനോട് വംശീയമായ അധിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് ജയില്‍ ശിക്ഷ കിട്ടുകയും പിന്നീട് മോചിതയാകുകയും ചെയ്തതിനു ശേഷമാണ് സംഭവം. മനുഷ്യാവകാശ അഭിഭാഷക കൂടിയാണ് മരിച്ച സിമോണ്‍.

മാനനഷ്ട കേസില്‍ രാഹുല്‍ മുംബൈ കോടതിയിലേക്ക്, കൂട്ടിന് യെച്ചൂരിയുണ്ടാകുമോ? അധ്യക്ഷനല്ലെങ്കിലും കേസുകൾമാനനഷ്ട കേസില്‍ രാഹുല്‍ മുംബൈ കോടതിയിലേക്ക്, കൂട്ടിന് യെച്ചൂരിയുണ്ടാകുമോ? അധ്യക്ഷനല്ലെങ്കിലും കേസുകൾ

മദ്യലഹരിയിലാണ് മോശം പെരുമാറ്റം ഉണ്ടായത്. മുംബൈയില്‍ നിന്നും ലണ്ടനിലേക്കുളള വിമാനത്തിലെ യാത്രക്കിടെ സിമോണെ മദ്യം ആവശ്യപ്പെട്ടു. നിഷേധിച്ചതിനെത്തുടര്‍ന്ന് ക്യാബിന്‍ ക്രൂവുമായി വാക്കു തര്‍ക്കമുണ്ടായി. മദ്യം കിട്ടാത്തതില്‍ പ്രകോപിതയായ അവര്‍ വംശീയ അധിക്ഷേപം നടത്തുക ആയിരുന്നു. സംഭവം വലിയ വിവാദമായത് അവര്‍ മനുഷ്യാവകാശ പ്രവര്‍ത്തക ആയിരുന്നു എന്നതാണ്. സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. മൂന്ന് ബോട്ടില്‍ വൈന്‍ കുടിച്ചതിനു ശേഷം നാലാമത്തെ ബോട്ടിലിനായി ക്രൂവിനെ വിളിക്കുന്നതും, കിട്ടാത്തതോടെ പണം തട്ടുന്ന എന്നു തുടങ്ങി, ചീത്തവാക്കുകള്‍ ചേര്‍ത്തുകൊണ്ട് ഇന്ത്യക്കാരെന്നു പറയുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. ആ സമയത്ത് അവര്‍ മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയില്‍ ആയിരുന്നു. താന്‍ ആരെന്നും അവര്‍ പറയുന്നുണ്ടായിരുന്നു. ക്രൂവുമായി വാക്കുതര്‍ക്കത്തിലും ഏര്‍പ്പെട്ടു. ലണ്ടനില്‍ എത്തിയപ്പോള്‍ തന്നെ അവരെ അറസ്റ്റു ചെയ്തു

suicide1-01-

സംഭവത്തെപ്പറ്റി വിമാന ജീവനക്കാരിലൊരാള്‍ പറഞ്ഞത്, 34 വര്‍ഷത്തെ കരിയറില്‍ ഇത്ര മോശം പെരുമാറ്റം ആദ്യമായാണ് കാണുന്നത് എന്നായിരുന്നു. ആറു മാസത്തെ ശിക്ഷയാണ് ലഭിച്ചത്. ഒരു ദീര്‍ഘദൂര വിമാന യാത്രയില്‍ ഇത്തരം പെരുമാറ്റം ഭീതികരവും സുരക്ഷക്ക് ഭീഷണി ആണെന്നും കോടതിയും കണ്ടെത്തി. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാഴ്ച ആകും മുമ്പെ അവര്‍ മരണം തിരഞ്ഞെടുത്തു. കിഴക്കന്‍ സസെക്‌സില്‍ വെച്ച് ജൂണ്‍ 1 ന് സിമോണെ ആത്മഹത്യ ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിഷയം ട്രോളുകള്‍ക്കും പരിഹാസത്തിനും കാരണമായി കൂടാതെ അവര്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരുന്നുവെന്നും ഇതെല്ലാം മരണം തിരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നും സുഹൃത്തുക്കളിലൊരാള്‍ പ്രതികരിച്ചു.

English summary
Irish advocate commit suicide after punishment in racist comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X