ആറാം വയസ്സ് മുതല്‍ മകന് പിതാവില്‍ നിന്ന് ലൈംഗിക പീഡനം, വീടിന് പുറത്ത് പോകാതിരിക്കാന്‍ പൂട്ടിയിട്ടു
ഡബ്ലിന്‍: 13 വയസ്സുകാരനെ ഏഴ് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 14 വര്‍ഷം തടവ് ശിക്ഷ. തന്നെ ആറാം വയസ്സ് മുതല്‍ പിതാവ് പീഡിപ്പിക്കുകയാണെന്നും മരത്തിന്റെ കൂട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നും ആണ്‍കുട്ടി പറയുന്നു.
അയര്‍ലന്റിലെ വാട്ടര്‍ഫോര്‍ട്ടിലാണ് താമസിക്കുന്നത്. പീഡനത്തിന് ശേഷം കുട്ടിയെ കൂട്ടിലിട്ട് പൂട്ടുകയാണ് പിതാവ് ചെയ്യുന്നത്. ഏഴ് വര്‍ഷത്തോളമായി തുടരുന്ന പീഡനം അയല്‍വാസികളാണ് കണ്ടെത്തിയത്.

മൂന്ന് മണിക്കൂറുകള്‍ കഴിയുമ്പോള്‍ കുട്ടിയെ മാതാവ് കൂട്ടില്‍ നിന്നും പുറത്തിറക്കുമായിരുന്നു എന്നും പറയുന്നു. എന്നാല്‍ എന്തു കൊണ്ടാണ് ഭര്‍ത്താവിന്റെ ക്രൂരതയെ ഇവര്‍ എതിര്‍ക്കാഞ്ഞത് എന്നും വ്യക്തമല്ല.












Click it and Unblock the Notifications