സൗദി സംഗീതപ്രേമികളുടെ മനം കവര്‍ന്ന് 'സ്പിരിറ്റ് ഓഫ് ദി ഡാന്‍സ്'
റിയാദ്: സൗദി അറേബ്യയില്‍ കലാ-സാംസ്ക്കാരിക-സംഗീത പരിപാടികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്ററിലൊരുക്കിയ സ്പിരിറ്റ് ഓഫ് ഡാന്‍സ് നൃത്ത-സംഗീത പരിപാടി സൗദി കലാപ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ പുതിയ അനുഭവങ്ങള്‍ പകര്‍ന്നു നല്കി. ഐറിഷ് പാരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്റെയും സന്ദേശമുള്‍ക്കൊള്ളുന്ന നൃത്ത പരിപാടി ഇതാദ്യമായാണ് സൗദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. 20 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 30 ദശലക്ഷം കാണികളിലെത്തിയ ഈ നൃത്ത സംഗീത ഷോയ്ക്ക് വന്‍ സ്വീകാര്യതയാണ് സൗദിയില്‍ ലഭിച്ചത്.
സൗദിയിലെ വിനോദ മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം 5000 വിനോദ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നൈറ്റ് ഗ്രൂപ്പുമായി സഹകരിച്ച് നൃത്തപ്രദര്‍ശനം സംഘടിപ്പിച്ചത്. രാജ്യത്തെ കലാ-സാംസ്ക്കാരിക-വിനോദ മേഖലകളെ വൈവിധ്യമൃവല്ക്കരിക്കുന്നതിനായി വിഷന്‍ 2030ന്റെ ചുവടുപിടിച്ച് സ്ഥാപിതമായതാണ് ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി.

ഇത്തരമൊരു ഷോ സൗദിയിലേത് പോലുള്ള ആസ്വാദകര്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ അവസരം നല്കിയ ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിക്ക് നൈറ്റ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഫുആദ് ഹലി പറഞ്ഞു. ആദ്യ ഷോ അവസാനിച്ചതോടെ ഐറിഷ് സംസ്ക്കാരത്തെയും ജീവിതത്തെയും കുറിച്ച് കൂടുതല്‍ അറിയാന്‍ സൗദി സമൂഹത്തിന് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 15, 16 തീയതികളില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് സ്പിരിറ്റ് ഓഫ് ഡാന്‍സിന്റെ അടുത്ത ഷോ. സൗദി അറേബ്യയില്‍ അനുഭവപ്പെടുന്ന സാമൂഹ്യമാറ്റം അതിശയിപ്പിക്കുന്നതാണെന്ന് സൗദിയിലെ ഐറിഷ് അംബാസഡര്‍ ടോണി കോട്ടര്‍ പറഞ്ഞു. പ്രമുഖ ഐറിഷ് ഡാന്‍സ് പരിപാടി സൗദിയില്‍ നടക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ യുട്യൂബിലും ടിവിയിലും മറ്റും മാത്രം കണ്ട് സംതൃപ്തിയടയേണ്ടി വന്ന നൃത്ത പരിപാടി നേരിട്ട് ആസ്വദിക്കാനായതിന്റെ ത്രില്ലിലാണ് സൗദികള്‍. പലരും ഇക്കാര്യം നേരിട്ട് പ്രകടിപ്പിക്കുകയുമുണ്ടായി. സ്ത്രീകളായിരുന്നു പരിപാടി ആസ്വദിക്കാനെത്തിയവരില്‍ ഏറിയ പങ്കും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications