• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സൗദി സംഗീതപ്രേമികളുടെ മനം കവര്‍ന്ന് 'സ്പിരിറ്റ് ഓഫ് ദി ഡാന്‍സ്'

  • By desk

റിയാദ്: സൗദി അറേബ്യയില്‍ കലാ-സാംസ്‌ക്കാരിക-സംഗീത പരിപാടികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്ററിലൊരുക്കിയ സ്പിരിറ്റ് ഓഫ് ഡാന്‍സ് നൃത്ത-സംഗീത പരിപാടി സൗദി കലാപ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ പുതിയ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി. ഐറിഷ് പാരമ്പര്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും സന്ദേശമുള്‍ക്കൊള്ളുന്ന നൃത്ത പരിപാടി ഇതാദ്യമായാണ് സൗദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. 20 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 30 ദശലക്ഷം കാണികളിലെത്തിയ ഈ നൃത്ത സംഗീത ഷോയ്ക്ക് വന്‍ സ്വീകാര്യതയാണ് സൗദിയില്‍ ലഭിച്ചത്.

ജയരാജന് മാനസിക വിഭ്രാന്തി! ബിജെപി ചാക്കിൽ കയറാൻ തന്നെ കിട്ടില്ലെന്ന് കെ സുധാകരൻ...

സൗദിയിലെ വിനോദ മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം 5000 വിനോദ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നൈറ്റ് ഗ്രൂപ്പുമായി സഹകരിച്ച് നൃത്തപ്രദര്‍ശനം സംഘടിപ്പിച്ചത്. രാജ്യത്തെ കലാ-സാംസ്‌ക്കാരിക-വിനോദ മേഖലകളെ വൈവിധ്യമൃവല്‍ക്കരിക്കുന്നതിനായി വിഷന്‍ 2030ന്റെ ചുവടുപിടിച്ച് സ്ഥാപിതമായതാണ് ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി.

ഇത്തരമൊരു ഷോ സൗദിയിലേത് പോലുള്ള ആസ്വാദകര്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയ ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിക്ക് നൈറ്റ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഫുആദ് ഹലി പറഞ്ഞു. ആദ്യ ഷോ അവസാനിച്ചതോടെ ഐറിഷ് സംസ്‌ക്കാരത്തെയും ജീവിതത്തെയും കുറിച്ച് കൂടുതല്‍ അറിയാന്‍ സൗദി സമൂഹത്തിന് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് 15, 16 തീയതികളില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലാണ് സ്പിരിറ്റ് ഓഫ് ഡാന്‍സിന്റെ അടുത്ത ഷോ. സൗദി അറേബ്യയില്‍ അനുഭവപ്പെടുന്ന സാമൂഹ്യമാറ്റം അതിശയിപ്പിക്കുന്നതാണെന്ന് സൗദിയിലെ ഐറിഷ് അംബാസഡര്‍ ടോണി കോട്ടര്‍ പറഞ്ഞു. പ്രമുഖ ഐറിഷ് ഡാന്‍സ് പരിപാടി സൗദിയില്‍ നടക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ യുട്യൂബിലും ടിവിയിലും മറ്റും മാത്രം കണ്ട് സംതൃപ്തിയടയേണ്ടി വന്ന നൃത്ത പരിപാടി നേരിട്ട് ആസ്വദിക്കാനായതിന്റെ ത്രില്ലിലാണ് സൗദികള്‍. പലരും ഇക്കാര്യം നേരിട്ട് പ്രകടിപ്പിക്കുകയുമുണ്ടായി. സ്ത്രീകളായിരുന്നു പരിപാടി ആസ്വദിക്കാനെത്തിയവരില്‍ ഏറിയ പങ്കും.

വീപ്പക്കുള്ളിലെ സ്ത്രീയുടെ മൃതദേഹം; രണ്ട് കൊലകള്‍ക്ക് പിന്നിലും ഒരേ സംഘം? നാലു പേര്‍!!

മമ്മൂട്ടിയേയും തള്ളി 'ഫാനരന്‍മാര്‍'!!! പാർവ്വതിക്ക് വീണ്ടും 'ഒപികെവി'... ഫാൻസ് തമ്മിൽ കമന്റ് യുദ്ധം

English summary
Music-lovers took a dazzling journey from past to present at the King Fahd Cultural Center as “Spirit of the Dance” fused traditional Irish song and dance with fiery flamenco and sultry tango rhythms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more