കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇര്‍മ മടങ്ങുന്നില്ല, ജോര്‍ജിയയില്‍ ഒരു മരണം, നാടു നീളെ കൊള്ള...

  • By Anoopa
Google Oneindia Malayalam News

അറ്റ്‌ലാന്റ: അമേരിക്കയിലെ ജോര്‍ജിയന്‍ തീരപ്രദേശങ്ങളിലെത്തിയ ഇര്‍മ ചുഴലിക്കാറ്റില്‍ പെട്ട് ഒരാള്‍ മരിച്ചു. ലോകത്തിലെ ഏറ്റവും തിരക്കുള്ള അറ്റ്‌ലാന്റയിലെ വിമാനത്താവളത്തില്‍ നിന്നും എണ്ണൂറോളം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. മിയാമി വിമാനത്താവളവും അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

ജോര്‍ജിയന്‍ തീരപ്രദേശമായ സാവനായിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. ഫ്‌ളോറിഡയില്‍ നിന്നാണ് ഇര്‍മ ജോര്‍ജ്ജിയയിലെത്തുന്നത്. ഫ്‌ളോറിഡയുടെ വടക്കന്‍ മേഖല പൂര്‍ണ്ണമായും വെള്ളത്തിലാണ്. ഇര്‍മ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞത് അല്‍പം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വീടുകളില്‍ ആളുകളില്ലാത്തതിനാല്‍ നാട്ടില്‍ മോഷണം പെരുകുകയാണ്. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയതിനു ശേഷമാണ് ഇര്‍മ ഫ്‌ളോറിഡയിലെത്തിയത്.

jpg

തെക്കന്‍ ഫ്‌ളോറിഡയിലുള്ള വീട്ടില്‍ മോഷ്ടിക്കാനെത്തിയ യുവാവിനെ പോലീസ് വെടിവെച്ചു. മിയാമിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലും കൊള്ളസംഘം എത്തി സാധനങ്ങള്‍ മോഷ്ടിക്കുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്.

അത്ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്. ഇവിടെ നിന്നും തന്നെ രൂപമെടുത്ത ഹ്യൂഗോ, ഫ്ലോയ്ഡ്, ഐവാന്‍ ചുഴലിക്കാറ്റുകളും വന്‍ പ്രഹരശേഷി ഉള്ളവയായിരുന്നു.

English summary
Irma weakens to tropical storm: One dead, around 800 flights cancelled as thousands struggle without power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X