നെഞ്ചിലൂടെ കയറിയ കമ്പി ശരീരം തുളച്ച് പുറത്തെത്തി; മൊബൈലില്‍ കളിച്ച യുവാവ് ഒന്നുമറിഞ്ഞില്ല- VIDEO
ബെയ്ജിങ്ങ്: നെഞ്ചിലൂടെ തുളച്ച് കയറിയ കമ്പി മുതുകിലൂടെ തുളച്ചു കയറിയിട്ടും മൊബൈലിലെ കളി നിര്‍ത്താത്ത യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മൊബൈലില്‍ കളിക്കുന്നതിനിടയ്ക്ക് ശരീരത്തില്‍ കമ്പി തുളച്ച് കയറിയത് പോലും തിരിച്ചറിയാതെയിരിക്കുകയായിരുന്നു യുവാവ്.
ചൈനയിലെ ലിയോങ്ങ് സിറ്റിയിലാണ് സംഭവം. കാര്‍ യാത്രികനായ യുവാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവാവിന്റെ ശരീരത്തില്‍ കമ്പി തുളച്ചു കയറുകയായിരുന്നു. എന്നാല്‍ കാര്‍ അപകടത്തില്‍പ്പെട്ട് തന്റെ ശരീരത്തില്‍ കമ്പി തുളച്ച് കയറിയതോ രക്ഷാപ്രവര്‍ത്തകര്‍ എത്തി കമ്പി മുറിച്ച് മാറ്റുന്നതോ യുവാവ് അറിഞ്ഞിരുന്നില്ല.
യുവാവിനെ രക്ഷപ്പെടുത്തുന്നതിനിടെ സമീപത്തുള്ളവര്‍ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാറില്‍ നിന്ന് പുറത്തെടുത്ത് ആംബുലന്‍സില്‍ കയറ്റുമ്പോഴും യുവാവ് ഫോണ്‍ ഉപയോഗിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.













Click it and Unblock the Notifications